
ഇടുക്കി: ഉടുമ്പന്ചോലയിലെ തൂവല് വെളളച്ചാട്ടത്തില് സഞ്ചാരികള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി. സഞ്ചാരികള് അപകടത്തില്പ്പെട്ട് മുങ്ങിമരിക്കുന്ന സംഭവങ്ങള് ആവര്ത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ടാണ്് ഉത്തരവിറക്കിയത്.
വെളളച്ചാട്ടത്തിന് സമീപം ആവശ്യമായ സുരക്ഷാ സംവിധാനങ്ങള് ഇല്ലാത്തതിനാല് പൊതുജനങ്ങളുടെ പ്രവേശനം പൂര്ണ്ണമായും നിരോധിക്കണമെന്ന് കാണിച്ച് ഉടുമ്പന്ചോല തഹസില്ദാര് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ അടിയന്തര നടപടി.
വെളളച്ചാട്ടത്തിലെ ജലത്തിന്റെ ആഴം, ഒഴുക്കിന്റെ ശക്തി, പാറക്കെട്ടുകളുടെ സ്വഭാവം, വെളളത്തിനടിയിലെ അപകട സാധ്യതകള് തുടങ്ങിയവ സന്ദര്ശകര്ക്ക് തിരിച്ചറിയാന് കഴിയുന്നില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്, അപകട മുന്നറിയിപ്പ് ബോര്ഡുകള്, പ്രവേശന നിയന്ത്രണ സംവിധാനങ്ങള്, അപകട സാധ്യതയുളള ഭാഗങ്ങളിലേക്കുളള പ്രവേശനം തടയുന്നതിനുളള സംവിധാനങ്ങള് എന്നിവയും നിലവിലില്ല.
അതിനാല് അപകട സാധ്യത സംബന്ധിച്ച് അറിവില്ലാത്ത വിനോദ സഞ്ചാരികളും പൊതുജനങ്ങളും ഇവിടെ പ്രവേശിക്കുന്നത് കൂടുതല് ജീവഹാനിക്ക് ഇടയാക്കുമെന്നായിരുന്നു തഹസില്ദാറുടെ റിപ്പോര്ട്ടിലുളളത്.
ഇതിന്റെ വെളിച്ചത്തില് തൂവല് വെളളച്ചാട്ടത്തിലേക്കും അപകടസാധ്യതയുളള പരിസരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും, അരുവിയില് ഇറങ്ങുന്നതും കുളിക്കുന്നതും പൂര്ണ്ണമായി നിരോധിച്ചു. കഴിഞ്ഞയാഴ്ച അപകടത്തില്പ്പെട്ട അശ്വിന് ഉള്പ്പെടെ ഇതുവരെ 13 ലധികം പേരാണ് തൂവല് വെളളച്ചാട്ടത്തില് മുങ്ങിമരിച്ചിട്ടുളളത്.







Comments