
കുവൈത്ത് സിറ്റി:പത്തനംതിട്ട മാരാമൺ ചാലായിക്കര വെട്ടിനിൽക്കുന്നതിൽ മത്തായി (തങ്കച്ചൻ) ജോസഫിന്റെ മകൻ ജോസഫ് മാത്യു (50) കുവൈറ്റിൽ അന്തരിച്ചു. ക്യാമ്പിൽ താമസിച്ചിരുന്ന അദ്ദേഹത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല് രേഖയിലുണ്ട്.
അറബി എന്റർടെക് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.







Comments