
ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ‘ഇടപ്പാളയം’ ഖത്തർ ചാപ്റ്ററിന്റെ 2027–2028 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.വി. സക്കീറാണ് പുതിയ പ്രസിഡന്റ്. നിഖിൽ നസീർ ജനറൽ സെക്രട്ടറിയായും പ്രബിത്ത് പ്രഭാകരൻ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.
ഗഫൂർ മൂതൂർ, ജാബിർ മോസ്കോ (വൈസ് പ്രസിഡന്റുമാർ), ഉസ്മാൻ, രാഹുൽ കെ. (ജോയിന്റ് സെക്രട്ടറിമാർ), റഷീദ് മാണൂർ (കോ-ഓർഡിനേറ്റർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.നൂറുൽ ഹഖ്, ഷമീർ വട്ടംകുളം, ഇബ്രാഹിം കൈപാടത്ത്, മുഹമ്മദ് ഹസീബ് സി., സുഭാഷ് അയിലക്കാട്, ഷെരീഫ് മാളിയേക്കൽ, അബൂബക്കർ, സ്റ്റാലിൻ പൊറൂക്കര, ഷബീന ഉസ്മാൻ, ശ്രീഷ്മ ചിറക്കൽ, നജുവ അബൂബക്കർ, ഷമീർ കാളാച്ചാൽ, മുബാറക് മങ്ങാട്ടൂർ, ഷമീർ കെ.വി., സുഹൈൽ ടി.കെ. കാടഞ്ചേരി, സജീർ കോലളമ്പ്, ഷിഹാബ് സി.പി., സാദത്ത് മാണൂർ, റഹീം കെ.വി. എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലംകോട് എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ഇടപ്പാളയം. പ്രവാസികൾക്കിടയിലെ ഐക്യവും സൗഹൃദവും ശക്തമാക്കുന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.
പ്രവാസികളുടെ ക്ഷേമത്തിനും തൊഴിൽ സഹായങ്ങൾക്കും മുൻഗണന നൽകുന്നതിനൊപ്പം വിദ്യാഭ്യാസ-കരിയർ മാർഗനിർദേശം, ജീവകാരുണ്യം, കലാ-സാംസ്കാരിക, കായിക മേഖലകളിൽ സജീവ ഇടപെടലുകൾ നടത്താൻ കമ്മിറ്റി തീരുമാനിച്ചു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പബ്ലിക് റിലേഷൻസ്, ജോബ് സെൽ, വെൽഫെയർ, മെഡിക്കൽ, മീഡിയ, എജ്യുക്കേഷൻ ആന്റ് കരിയർ, സ്പോൺസർഷിപ്പ്, സ്പോർട്സ്, ആർട്സ് എന്നീ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.‘പ്രവാസി പ്രവാസിക്ക് വേണ്ടി’ എന്ന ആപ്തവാക്യം മുൻനിർത്തി കൂടുതൽ ജനകീയവും മാതൃകാപരവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ







Comments