
മലയാളികളുടെ പ്രിയപ്പെട്ട നടന് പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമാണിന്ന്. ഇപ്പോള് താരത്തിന് പിറന്നാള് ആശംസകള് നേര്ന്ന് സംവിധായകന് എസ് എസ് രാജമൗലി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്്. പൃഥ്വിയ്ക്കൊപ്പമുളള ചിത്രവും രാജമൗലി പങ്കുവെച്ചിട്ടുണ്ട്.
രാമൗലിയും പൃഥ്വിരാജും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം വാരണാസിയുടെ ലൊക്കേഷനില് നിന്നുളളതാണ് ചിത്രം. 'വാരാണസി' ടീമിന്റെ സ്വന്തം ''കുംഭ'', പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്! അനന്തമായ സാധ്യതകള് നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം... നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂര്വ വ്യക്തിത്വം! ജന്മദിനാശംസകള് പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരന്'.- എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്. രാമൗലിയുടെ പോസ്റ്റിന് പൃഥ്വിരാജ് നന്ദിയും പറഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിനെ കൂടാതെ മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവരാണ് വാരണാസിയിലെ മറ്റ് പ്രധാന താരങ്ങള്. കുംഭ എന്ന കഥാപാത്രമായാണ് വാരണാസിയില് പൃഥ്വിരാജ് എത്തുന്നത്. 2027 ഏപ്രില് 7ന് ചിത്രം തിയേറ്ററുകളിലെതത്തും. എംഎം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. ശ്രീ ദുര്ഗ ആര്ട്സും ഷോയിങ് ബിസിനസും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.







Comments