
മകള് നിഷ കൗറിന് പിറന്നാള് ആശംസകള് നേര്ന്ന് നടി സണ്ണി ലിയോണി. ബെര്ത്ത്ഡേ കേക്കിന് മുമ്പില് അമ്മയും മകളും ഇരിക്കുന്ന മനോഹരമായ ചിത്രം പങ്കുവെച്ചാണ് സണ്ണി മകള്ക്ക് ആശംസകള് നേര്ന്നിരിക്കുന്നത്.
"പിറന്നാള് ആശംസകള് നിഷ. വലിയ 11. ഇത് വിശ്വസിക്കാന് കഴിയുന്നില്ല! നീ വലിയ പെണ്കുട്ടി ആയിരിക്കുന്നു. നിന്നെക്കുറിച്ച് ഞാന് വളരെയധികം അഭിമാനിക്കുന്നു. നിന്നെ സ്നേഹിക്കുന്നു" എന്നാണ് സണ്ണി ലിയോണി കുറിച്ചത്. ഭര്ത്താവ് ഡാനിയല് വെബ്ബര് ഉള്പ്പെടെ നിരവധിപ്പേരാണ് കമന്റ് ബോക്സില് നിഷയ്ക്ക് പിറന്നാള് ആശംസകള് നേര്ന്നിരിക്കുന്നത്.
മകള്ക്ക് ആശംസകള് നേര്ന്ന് ഡാനിയല് വെബ്ബറും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. "എന്റെ ബേബിക്ക് ജന്മദിനാശംസകള്. നിന്നെ ഞാന് കൂടുതല് സ്നേഹിക്കുന്നു. നീ നീയായിരിക്കുന്നതിന് നന്ദി" എന്നായിരുന്നു ഡാനിയലിന്റെ ആശംസ. പിറന്നാള് കേക്കിനു മുന്നില് ഇരിക്കുന്ന നിഷയുടെ ചിത്രവും ആശംസാക്കുറിപ്പിനൊപ്പം ഡാനിയല് പങ്കുവെച്ചിട്ടുണ്ട്.
2011 ല് വിവാഹിതരായ സണ്ണി ലിയോണിയുടെയും ഡാനിയല് വെബ്ബറിന്റെയും ദത്തുപുത്രിയാണ് നിഷ. 2017 ജൂലൈയിലാണ് ഇരുവരും ചേര്ന്ന് ഒരു അനാഥാലയത്തില് നിന്ന് നിഷയെ ദത്തെടുത്തത്. നിഷയെ കൂടാതെ വാടകഗര്ഭധാരണത്തിലൂടെ ജനിച്ച ഇരട്ടക്കുട്ടികളായ നോഹ, അഷര് എന്നിങ്ങനെ രണ്ടാണ്മക്കളും ഈ ദമ്പതികള്ക്കുണ്ട്.







Comments