
കുവൈത്ത്: ഇന്കാസ് കുവൈത്തിന്റെ ഓണാഘോഷ പരിപാടികള്ക്ക് ശേഷം അവലോകന യോഗവും സംഗീതരാവും മെഡക്സ് മെഡിക്കല് സെന്ററില് നടത്തി.
കുവൈത്തിലെത്തിയ പ്രശസ്ത ഗായകന് സുമേഷ് അയിരൂരിന് ഇന്കാസ് കുവൈത്തിന്റെ വേദിയില് സ്വീകരണം നല്കി.
ഇന്കാസ് കുടുംബാംഗവും ഗായികയുമായ കുമാരി ഹെലന് സൂസന് ജോസും സുമേഷിനൊപ്പം വേദി പങ്കിട്ട് മനോഹരമായ ഗാനങ്ങള് ആലപിച്ചു. ഇന്കാസ് കുവൈത്ത് ചെയര്മാന് രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു.വൈസ് ചെയര്മാന് തോമസ് പള്ളിക്കല് മീഡിയ കണ്വീനര് മധു മാഹി
ബാബു പനമ്പള്ളി ,കുര്യന് തോമസ് പൈനുംമൂട്ടില്,മാത്യു ചെന്നിത്തല ,തമ്പി ലൂക്കോസ്,സാറമ്മ ജോണ്സ് എന്നിവര് നേതൃത്വം നല്കി.ജനറല് സെക്രട്ടറി അനൂപ് സോമന് സ്വാഗതവും പ്രോഗ്രാം കമ്മറ്റി ജനറല് കണ്വീനര് ജയിംസ് വി കൊട്ടാരം നന്ദിയും രേഖപ്പെടുത്തി.







Comments