
മാരുതി സുസൂക്കിയുടെ ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതുതലമുറയെ വിപണിയില്‍ എത്തിച്ചു. ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ പുത്തന്‍ സ്വിഫ്റ്റ് മോഡലിനെ സുസൂക്കി മോട്ടോര്‍സ് അവതരിപ്പിച്ചിരിക്കുന്നത്. 87-ാംമത് ജെനീവ മോട്ടോര്‍ ഷോയിലാണ് സുസുക്കി പുത്തന്‍ തലമുറയെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, 2016 ന്റെ അവസാനത്തില്‍ തന്നെ പുത്തന്‍ മാരുതി സ്വിഫ്റ്റ് മോഡല്‍ ജപ്പാനില്‍ രംഗപ്രവേശം നടത്തിയിരുന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയ സ്വിഫ്റ്റിനെക്കാള്‍ കേമനാണ് നാലാം തലമുറയിലെത്തുന്ന സ്വിഫ്റ്റ്. യൂറോപ്പില്‍ അടുത്തമാസം തന്നെ പുതിയ സ്വിഫ്റ്റിന്റെ വില്‍പ്പന ആരംഭിക്കും.
എന്നാല്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്നാണ് സൂചന. രണ്ട് വ്യത്യസ്ത എഞ്ചിന് വേരിയന്റുകളിലാണ് മാരുതി സ്വിഫ്റ്റിനെ സുസൂക്കി മോട്ടോര്‍സ് ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള മാരുതി സ്വിഫ്റ്റ് മോഡലില്‍ ഉള്‍പ്പെടുത്തിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, പുത്തന്‍ ബലെനോ ആര്‍എസിലേത് പോലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണ് സുസൂക്കി രണ്ട് വേരിയന്റുകളില്‍ നല്‍കിയിട്ടുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ ഇന്ത്യയിലെത്താനാണ് സാധ്യത.
90 ബിഎച്ചപിയും 110 എന്‍എം ടോര്‍ക്കുമാണ് പുത്തന്‍ സ്വിഫ്റ്റിന്റെ കരുത്ത്. 1.2 ലിറ്റര്‍ എഞ്ചിനില്‍ പുതിയ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ആദ്യ വേരിയന്റില്‍ സുസൂക്കി സജ്ജമാക്കിയിട്ടുള്ളത്.
2005ല്‍ നിരത്തിലെത്തിയ ആദ്യ സ്വിഫ്റ്റിന്റെ മുഖമുദ്ര ഒട്ടും ചോരാതെ കൂടുതല്‍ സ്റ്റൈലിഷായി സ്പോര്‍ട്ടി ലുക്കിലാണ് 2017 സ്വിഫ്റ്റ് അവതരിച്ചത്. 53 ലക്ഷം യൂണിറ്റ് സ്വിഫ്റ്റുകളാണ് മൂന്ന് തലമുറകളിലായി നാളിതുവരെ ആഗോള വിപണിയില്‍ സുസൂക്കി വിറ്റഴിഞ്ഞത്. മുന്‍ മോഡലിനെക്കാള്‍ 10 എംഎം നീളവും 15 എംഎം ഉയരവും 2017 സ്വിഫ്റ്റിന് കുറവാണ്. എന്നാല്‍ വീല്‍ ബേസ് 20 എംഎം അധികമുണ്ട്, ഇതുവഴി കൂടുതല്‍ കമ്പിന് സ്പേസും ലഭിക്കും.
എടുത്തു പറയത്തക്ക രീതിയിലുള്ള മാറ്റങ്ങളൊന്നും വരുത്താന്‍ സുസൂക്കി മുതിര്‍ന്നിട്ടില്ലെന്നു വേണം പറയാന്‍. വലിപ്പമേറിയ ഗ്രില്ലും, പുത്തന്‍ ബമ്പറും, പുതുമയാര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പുകളും പുത്തന്‍ മാരുതി സ്വിഫ്റ്റില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. കൂടാതെ, എല്‍ഇഡി ടെയില്‍ ലൈറ്റും, പിന്‍ബമ്പറില്‍ വരുത്തിയ മാറ്റങ്ങളും പുത്തന്‍ മരുതി സ്വിഫ്റ്റിനെ ഒരല്പം വ്യത്യസ്തമാക്കുന്നു. ഏകദേശം 5 ലക്ഷം രൂപ വിലയായിരിക്കും പുത്തന്‍ സ്വിഫ്റ്റിന്റെ വില.