
ചെറു ഹാച്ചബാക്കായ ക്വിഡിന്റെ പുത്തന്‍ വകഭേദമായ ക്ലൈംബര്‍ എത്തുന്നു. ആറു മാസത്തിലൊരിക്കല്‍ കാറിന്റെ പുതിയ പതിപ്പുകള്‍ അവതരിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ക്വിഡ് ക്ലൈംബറിനെ അവതരിപ്പിക്കുന്നത്.
ഇതോടെ ക്വിഡ് ശ്രേണിയിലെ മോഡലുകളുടെ എണ്ണം നാലായി ഉയരും. അടിസ്ഥാന വകഭേദമായ '800 സിസി ക്വിഡി'നു പിന്നാലെ 'ഒരു ലിറ്റര്‍ എന്‍ജിനുള്ള ക്വിഡും, ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന് (എഎംടി) സംവിധാനമുള്ള 'ഈസി ആര്' പതിപ്പും നേരത്തെ റെനോ അവതരിപ്പിച്ചിരുന്നു.
അതേസമയം ക്വിഡില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്ത പുലര്‍ത്താനേ റെനോ ക്ലൈംബറിനു സാധിച്ചിട്ടുള്ളു. ബമ്പറില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പിന് ചുറ്റും കട്ടിയ കൂടിയ പ്ലാസ്റ്റിക് അലങ്കരണവും സില്‍വര്‍ സ്ക്വിഡ് പ്ലേറ്റും ക്വിഡ് ക്ലൈംബറില്‍ റെനോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലൈംബറിന്റെ പിന്‍ഭാഗത്തും ഫ്രണ്ട് ബമ്പറില്‍ നല്‍കിയിരിക്കുന്നതിന് സമമായ സില്‍വര്‍ ബമ്പര്‍ പിന്‍ഭാഗത്തും റെനോ നല്കിയിരിക്കുന്നതായി കാണാം.
കാറിന്റെ അകത്തളങ്ങളില്‍ വ്യത്യസ്ത വര്‍ണവും ക്ലൈംബര്‍ ബാഡ്ജിങ്ങുള്ള സീറ്റുകളൊക്കെ കാറിലുണ്ടാകും. 2015 സെപ്റ്റംബറില്‍ നിരത്തുകളിലെത്തിയ ക്വിഡിന്റെ് വില്‍പ്പന ഇതുവരെ 1.30 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടെന്നായിരുന്നു റെനോയുടെ കണക്ക്. റെഗുലര്‍ ക്വിഡിന്റെ മോഡലില്‍ നിന്നും 30000-40000 രൂപ വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






