
വാഷിങ്ടണ്‍: പുതപ്പിന് പണം നല്കാന് മടിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. കടുത്ത തണുപ്പിനെ തുടര്‍ന്ന് പുതപ്പ് ചോദിച്ചപ്പോള്‍ 12 ഡോളറാണ് വിമാന അധികൃതര്‍ ഈടാക്കിയത്. ഇതാണ് 66കാരനായ യാത്രക്കാരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാഗ്വാദം ഉയരുകയായിരുന്നു. ഹവായ് എയര്‍ലൈന്‍സിന്റെ വിമാനത്താവളത്തിലാണ് സംഭവം.
എയര്‍ലൈന്‍സിന്റെ മെയിന്‍ ഓഫീസിലേക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ് ബഹളമുണ്ടായത്. തുടര്‍ന്ന പരിഭ്രാന്തിയിലായ അധികൃതര്‍ വിമാനം വഴിതിരിച്ച് വിടുകയായിരുന്നു. മറ്റു യാത്രക്കാരുടെ ജീവനും സ്വത്തിനും തങ്ങള്‍ ഉത്തരവാദികള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനം ലോസ് ആഞ്ജല്സിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള പൊലീസ് ഉദ്യോഗസ്ഥനായ റോബ് പെഡ്രിഗോണ് മാധ്യമങ്ങളോട് പറഞ്ഞു.
ലാസ്വെഗാസില്‍ നിന്നും ഹൊനൊലുലുവിലേക്ക് പോകുകയായിരുന്ന വിമാനമാണ് ലോസ് ആഞ്ജല്സിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം ലോസ് ആഞ്ജലസില്‍ എത്തിയ ശേഷം പൊലീസും എഫ്ബിഐ ഉദ്യോഗസ്തര്‍ ചോദ്യം ചെയ്യുകയും കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ഇയാള്‍ യാത്ര തുടര്‍ന്നു.






