
ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ പഞ്ചാബിലും മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് തരംഗം. ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ പഞ്ചാബില്‍ 117 സീറ്റുകളില്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ശിരോമണി അകാലിദളിന് 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് നില ഉയര്‍ത്താന്‍ സാധിച്ചിരിക്കുന്നത്. ആപ്പ് 17 സീറ്റിന്റെ ലീഡുമായി മൂന്നാമത് എത്തിനില്‍ക്കുന്നു.
മണിപൂരിലും കോണ്‍ഗ്രസ് 8 സീറ്റുകളില്‍ മുന്നേറുകയാണ് ഇവര്‍ക്ക് ഏറ്റവും പ്രധാന എതിരാളിയായ ബിജെപിക്ക് 6 സീറ്റിലാണ് ലീഡുള്ളത്. മറ്റുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്ക് 3 സീറ്റുകളിലാണ് ലീഡ് നിലയുള്ളത്.
ചെറിയ സംസ്ഥാനമായ ഗോവയിലും 5 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ് ഭരണകക്ഷിയായ ബിജെപിക്ക് ഇതുവരെ ഒരു സീറ്റില്‍ പോലും ലീഡ് നില ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് കാണുവാന്‍ കഴിയുന്നത്. മറ്റുള്ള പ്രാദേശിക പാര്‍ട്ടികള്‍ 3 സീറ്റിലാണ് മത്സരിക്കുന്നത്. 40 സീറ്റുകളിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
എന്നാല്‍ യുപിയിലെ കോണ്‍ഗ്രസ് കുത്തക മണ്ഡലമായ റായ്ബലേറിയിലും അമേഠിയിലും കോണ്‍ഗ്രസ് നിലപരുങ്ങലിലാണ്. റായ്ബലേറിയില്‍ ആദ്യം പിന്നില്‍ കോണ്‍ഗ്രസ് പിന്നീട് ലീഡ് നിലയിലേക്ക് ഉയരുകയാണ്. അദിഥി സിങ്ങ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ അനിത ശ്രീവാസ്ഥവയാണ് അദിഥിക്ക് പ്രതിരോധം ഉണ്ടാക്കുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തില്‍ മാത്രമാകും ജയിക്കുക എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടി സമാജ്വാദി സ്ഥാനാര്‍ത്ഥിയായ ഗായത്രി പ്രസാദാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന്റെ അമീത സിങ്ങ് പിന്നിലാണ്. സംസ്ഥാനത്തെ മികച്ച വിജയം കാഴ്ച വയ്ക്കുന്ന ബിജെപിക്ക് വേണ്ടി ഗരിമ സിങ്ങാണ് മത്സരിക്കുന്നത്.






