
ന്യൂഡെല്‍ഹി: 2017ലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ രാജ്യത്തെ സിംഹഭാഗവും പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലേക്ക് മാറും. നിലവില്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ര്ട, ഗുജറാത്ത് രാജസ്ഥാന്, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ നോട്ട് അസാധുവാക്കല്‍ അടക്കമുള്ള നീക്കം മൂലം ജനപിന്തുണ കുറഞ്ഞില്ല എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി അനുകൂല കാറ്റ് വീശിയിരിക്കുന്നത്. ഇതു കൂടി കഴിയുമ്പോള്‍ ഇന്ത്യയിലെ പ്രധാന വലിയ സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരണത്തിന് കീഴിലാകും. രാഷ്ര്ടപതി തെരഞ്ഞെടുപ്പില്‍ അടക്കം ഇത് ബിജെപിക്ക് വലിയതോതിലുള്ള ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ഹരിയാനയിലും രാജസ്ഥാനിലും രാഷ്ര്ടീയ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഇവര്‍ അധികാരത്തില്‍ എത്തിയത്. ഇതേ രീതിയില്‍ തന്നെയാണ് യുപിയിലും ഉത്തരാഖണ്ഡിലും ഇപ്പോള്‍ ബിജെപി ഭൂരിപക്ഷം നേടിയത്. പാര്‍ട്ടി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒറ്റക്ക് ഭരിക്കുന്നത്. ഇതിന് പുറമെ ജമ്മു കശ്മീര്‍, നാഗാലാന്റ്, ആന്ധ്ര പ്രദേശ് സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി പിന്തുണയോടയുള്ള സര്‍ക്കാരാണ് ഭരിക്കുന്നത്.






