
ഇന്ത്യന്‍ നിരത്തുകളില്‍ മികച്ചൊരു പ്രകടനം കാഴ്ചവെച്ച് ജനപ്രീയ ഹാച്ച്ബാക്ക് മോഡലായ i10 നെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു. കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിക്ക് മികച്ചൊരു പ്രതികരണമായിരുന്നു i10ലൂടെ ലഭിച്ചിരുന്നത്.
2007 ഒക്ടോബര്‍ 31നാണ് ഒന്നാം തലമുറ അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം 16.95 ലക്ഷം യുണിറ്റുകളെ നാളിതുവരെ വിപണിയില്‍ എത്തിക്കാന്‍ i10ന് സാധിച്ചു. പ്രീമിയം സെഗ്മെന്റിലും പുതുതലമുറ വാഹനങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് i10ന്റെ് നിര്‍മ്മാണം നിര്‍ത്തുന്നതെന്നാണ് കമ്പനി അറിയിച്ചത്.
നിരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാന്റ് i10 വില്‍പ്പന അതേപടി തന്നെ തുടരുമെന്നും കമ്പനി അറിയിച്ചു. 2020നുള്ളില്‍ എട്ട് കാറുകള്‍ നിരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണം നിയന്ത്രിക്കാന്‍ ഹൈബ്രീഡ് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനും കൊറിയന്‍ നിര്‍മാതാക്കള്‍ ലാക്ഷ്യമിടുന്നുവെന്നാണ് ലഭ്യമാകുന്നു റിപ്പോര്‍ട്ടുകള്‍.






