
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ താനൂരില്‍ നടന്ന സിപിഎം ലീഗ് സംഘര്‍ഷത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് സഭ പ്രക്ഷുഭ്ദമായത്. ഇതേ സംഭവത്തില്‍ 31 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു.
കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെ കേസെടുത്തുവെന്നും പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കി. എന്നാല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്ക്രിയമായിരുന്ന പോലീസ് പിന്നീട് തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്കിയ ലീഗം അംഗം എന്‍. ഷംസുദീന്‍ എംഎല്‍എ ആരോപിച്ചു.
16 വയസ്സുള്ള പെണ്‍കുട്ടിയെ പോലും ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും അബ്ദുറഹമാന് ആരോപിച്ചു. എംഎല്‍എയുടെ പരാമര്‍ശത്തോടെ പ്രതിപക്ഷം ഒന്നടംങ്കം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. സിപിഎം സ്പീക്കറെ വാടകയ്ക്കെടുത്തിരിക്കുകയാണെന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടുന്ന സന്ദര്‍ഭത്തില്‍ അംഗത്തിന് സംസാരിക്കുന് സമയം നല്‍കിയത് ശരിയല്ലെന്നും പ്രതിപക്ഷം പറഞ്ഞു. താനൂരില്‍ പോലീസ് ഏകപക്ഷമായി പെരുമാറിയെന്ന് പ്രതീപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എംഎല്‍എയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കുന്നതായും സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.







Comments