ഫോര്‍ട്ട്കൊച്ചിക്കാരന്‍ മോഹന്‍ദാസിന് കുഞ്ചന്‍ എന്നു പേരിട്ടത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. അക്കാലത്ത് മോഹന്‍ എന്ന പേരില്‍ മറ്റൊരു നടന് കൂടിയുണ്ടായിരുന്നു. പലര്‍ക്കും മാറിപ്പോകും. നഗരം സാഗരം എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം തിക്കുറിശ്ശി മോഹന്‍ദാസിനെ അടുത്തേക്കുവിളിച്ചു.
''എടാ നിന്റെ പേര് ഞാന്‍ മാറ്റാന്‍ പോവുകയാണ്. ഇന്നു മുതല്‍ നീ കുഞ്ചന്‍ എന്നറിയപ്പെടും.''
പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പേരിട്ട തിക്കുറിശ്ശിക്ക് ഇത്തവണയും പിഴച്ചില്ല. കുഞ്ചന്‍ എന്ന പേര് മലയാള സിനിമ ഏറ്റെടുത്തു. അഭിനയത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കിട്ടുന്നതെല്ലാം ദൈവം തരുന്ന ബോണസാണെന്ന് വിശ്വസിക്കുകയാണ് ഈ നടന്.
രണ്ടുജോടി ഡ്രസ്സുകള്‍ തകരപ്പെട്ടിയില് നിറച്ച് പുലര്‍ച്ചെ ആരും കാണാതെയാണ് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയത്. അന്നെനിക്ക് പത്തൊമ്പത് വയസ്സാണ്. വീട്ടിലെ പ്രശ്നങ്ങള്‍ കാരണം ഒളിച്ചോടുകയായിരുന്നു. പോയത് കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ എസ്റ്റേറ്റിലേക്കാണ്. അവിടെ യൂറോപ്യന്‍ കമ്പനിയുടെ ആശുപത്രിയില്‍ ഹെഡ്നഴ്സാണ് ആന്റി.
''ഞാനിവിടെയുള്ളത് വീട്ടില്‍ അറിയിക്കരുത്. അങ്ങനെ വന്നാല്‍ ഇവിടെ നിന്നും സ്ഥലംവിടും.''
പിന്നീടുള്ള മൂന്നുവര്‍ഷക്കാലം അവിടെയായിരുന്നു. വാല്‍പ്പാറയിലെ എല്ലാ കലാപരിപാടിക്കും പങ്കെടുക്കും. ഒരു റിപ്പബ്ലിക്ക് ദിനത്തില്‍ തമിഴ്കുട്ടികളെ ഡാന്‍സ് പഠിപ്പിച്ച് സ്റ്റേജില്‍ കയറ്റി. യൂറോപ്യന്‍ കമ്പനിയുടെ മാനേജരായ വിദേശിക്ക് എന്നെ ഇഷ്ടപ്പെട്ടു.
അയാളുടെ മകന് കോയമ്പത്തൂരില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ എന്നെയും കൊണ്ടുപോയി. ടയര്‍ റീ ത്രെഡ്ഡിംഗ് കടയിലായിരുന്നു ജോലി. റോഡിലൂടെപോകുന്ന വണ്ടികള്‍ ക്യാന്‍വാസ് ചെയ്ത് റീ ത്രെഡ്ഡിംഗിന് പിടിച്ചുകൊടുക്കണം. ഒരെണ്ണത്തിന് പന്ത്രണ്ടുരൂപ കമ്മീഷന്.
അത്യാവശ്യം വാചകമടി അറിയാവുന്നതിനാല്‍ പട്ടിണി കിടക്കേണ്ടിവന്നില്ല. ആ സമയത്ത് കേരളസമാജം സംഘടിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്ക് പങ്കെടുക്കുമായിരുന്നു. ഒരുതവണ ഏകാങ്കനാടകം കളിച്ചുകഴിഞ്ഞപ്പോള്‍ ഒരു തമിഴന് പരിചയപ്പെടാന്‍ വന്നു.
''താങ്കളെ കാണാന്‍ നാഗേഷിനെപ്പോലെയുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ?''
ഞാന്‍ പക്ഷേ കൃത്യമായ മറുപടി നല്‍കിയില്ല.
''ഷോര്‍ട്ട് ഫിലിമാണ്. അഭിനയിച്ചാല്‍ 250 രൂപ പ്രതിഫലം തരാം.''
ഞെട്ടിപ്പോയി. ദിവസം പന്ത്രണ്ട് രൂപ സമ്പാദിക്കുന്ന എനിക്ക് ഒറ്റയടിക്ക് 250 രൂപയോ? വരാമെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ എന്നെ കൊണ്ടുപോകാന്‍ വണ്ടി വന്നു. മേട്ടുപ്പാളയത്തെ കാളീക്ഷേത്രത്തിന് മുമ്പിലെത്തിച്ചു. ഷോര്‍ട്ട്ഫിലിമുകളും ഡോക്യുമെന്ററികളുമെടുത്ത് വിദേശത്തേക്ക് അയയ്ക്കുന്ന ഷണ്മുഖമാണ് സംവിധായകന്.
ക്യാമറയൊക്കെ റെഡിയാക്കിവച്ചശേഷം ഉടുപ്പൂരാന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിനുശേഷം അവര്‍ എന്നെ കൗപീനമുടുപ്പിച്ചു. ആദ്യം ഇത്തിരി സങ്കോചം തോന്നിയെങ്കിലും 250 രൂപ കിട്ടുമെന്നോര്‍ത്തപ്പോള്‍ സന്തോഷത്തോടെ ചെയ്തു.
ക്ഷേത്രത്തിന് മുമ്പില്‍ കുഴിച്ചിട്ട നാല് കുറ്റികളില്‍ എന്റെ കൈയും കാലും കെട്ടിയിട്ടു. കുറെ സ്ത്രീകള്‍ കൂടകളുമായി ചുറ്റുംവന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ഇതൊക്കെയും സംവിധായകന് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചുമിനുട്ടുനേരത്തെ ഡാന്‍സിന് ശേഷം സ്ത്രീകള്‍ കൂടകളിലുള്ള സാധനം എന്റെ ശരീരത്തിലേക്കിട്ടു.
കൂടയില്‍ നിറയെ പാമ്പുകളായിരുന്നു. അമ്പതോ അറുപതോ പാമ്പുകള്‍ കാണും. അവയെല്ലാം എന്റെ ശരീരത്തിലൂടെ തലങ്ങും വിലങ്ങും ഇഴയാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍ നൂഡില്സിനകത്ത് പെട്ടതുപോലുള്ള അവസ്ഥ. ഞാന്‍ പേടിച്ചുനിലവിളിച്ചു. കൈയുംകാലുമിട്ടടിച്ചു.
''സാറേ, എനിക്ക് കാശൊന്നും വേണ്ട. വെറുതെ വിട്ടാല്‍മതി.''
പാമ്പുകള്‍ ഇഴയുന്നതിനാല്‍ ശബ്ദം പുറത്തേക്കുവന്നില്ല. ഇടയ്ക്ക് രണ്ട് പെരുമ്പാമ്പുകള്‍ എന്റെ വയര്‍ ചുറ്റിവരിഞ്ഞപ്പോള്‍ ശ്വാസംകിട്ടാതെ വന്നു. സംവിധായകന് വന്ന് അതിനെ ലൂസാക്കിവിട്ടു.
എല്ലാം കഴിഞ്ഞപ്പോള്‍ സംവിധായകന് എന്റെ കെട്ടഴിച്ചു. ശരീരത്തില്‍ എല്ലായിടത്തും വല്ലാത്ത വേദന. പോകാന്‍ നേരം 250 രൂപ കൈയില്‍ വച്ചുതന്നു. സങ്കടത്തോടെയാണ് അത് വാങ്ങിച്ചത്.
മുറിയിലെത്തിയപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ശരീരം നിറയെ കുമിളകള്‍. ദൈവമേ, പാമ്പ് കടിച്ചതാവുമോ എന്നായി സംശയം. ഡോക്ടറെ കാണിച്ചപ്പോള്‍ പാമ്പിന്വിഷമൊന്നുമല്ല, ചിക്കന്‍പോക്സാണെന്ന് വിലയിരുത്തി.
28 ദിവസം കിടക്കേണ്ടിവന്നു. അടുത്ത മുറിയിലുണ്ടായിരുന്ന തമിഴന്മാരാണ് ആര്യവേപ്പിന്റെ ഇലയും ഇളനീരുമൊക്കെ കൊണ്ടുവന്ന് ശുശ്രൂഷിച്ചത്. ഇരുനൂറ്റമ്പത് കിട്ടിയത് ശരിയാണ്. പക്ഷെ ചെലവായത് അഞ്ഞൂറു രൂപയാണ്. ബാക്കി ഇരുനൂറ്റമ്പത് കടം വാങ്ങിക്കേണ്ടിവന്നു.
കാര്‍ ഡീലറായ ബാലേട്ടനെ പരിചയപ്പെടുന്നത് അക്കാലത്താണ്. അഭിനയത്തോടുള്ള എന്റെ താല്‍പ്പര്യം അദ്ദേഹത്തിനറിയാം. ബാലേട്ടന്റെ മദ്രാസിലുള്ള സുഹൃത്ത് സിനിമയെടുക്കുമ്പോള്‍ എന്റെ പേര് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് 'മനൈവി' എന്ന തമിഴ്സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസിലേക്ക് പോകുന്നത്.
നാഗേഷിനൊപ്പം നല്ലൊരു റോള്‍. 75 രൂപയായിരുന്നു പ്രതിഫലം. ജെമിനി ഗണേശനൊക്കെ അഭിനയിച്ച ആ സിനിമ പക്ഷേ റിലീസായില്ല. അതോടെ ഞാന്‍ താമസം മദ്രാസിലാക്കി. ഇടയ്ക്ക് മാത്രം ചില സിനിമകളില്‍ അഭിനയിക്കാന്‍ വിളിക്കും. അതുകൊണ്ടുതന്നെ മിക്ക ദിവസവും പട്ടിണിയായിരുന്നു.
പലപ്പോഴും പൈപ്പിലെ വെള്ളവും ബണ്ണുമായിരുന്നു ഉച്ചഭക്ഷണം. മുടി വെട്ടാന്‍ പോലും കാശില്ലാതെ വന്നപ്പോള്‍ ഞാന്‍ ഹിപ്പിക്കാരനായി. ആ സമയത്താണ് 'റെസ്റ്റ്ഹൗസ്' എന്ന സിനിമയിലേക്ക് നടന്മാരെ ആവശ്യമുണ്ടെന്നറിഞ്ഞത്. ഹിപ്പികളുടെ കഥയായിരുന്നു അത്. എന്റെ മുടി കണ്ടപ്പോള്‍ നിര്മ്മാതാവിനിഷ്ടപ്പെട്ടു.
''ഇവന് വിഗ്ഗിന്റെ ആവശ്യമില്ല. നിന്നെ സെലക്ട് ചെയ്തിരിക്കുന്നു.''
എനിക്ക് സന്തോഷമായി. പ്രേംനസീറും അടൂര്‍ ഭാസിച്ചേട്ടനുമൊക്കെയായിരുന്നു അതില്‍ അഭിനയിച്ചത്. അതാണ് റിലീസായ ആദ്യസിനിമ. വീണ്ടും അലച്ചിലിന്റെ നാളുകള്‍.

ഇരുനൂറ്റമ്പത് രൂപയ്ക്കുവേണ്ടി

മറക്കാനാവാത്ത മദ്രാസ് ജീവിതം

അക്കാലത്ത് റോള്‍ കിട്ടണമെങ്കില്‍ മദ്രാസിലെ പ്രൊഡക്ഷന്‍ ഓഫീസുകളില്‍ കയറിയിറങ്ങണം. അല്ലെങ്കില്‍ ഭാസിച്ചേട്ടനെ കാണണം. ഭാസിച്ചേട്ടനാണ് അന്ന് കോമഡിയുടെ തമ്പുരാന്.
അദ്ദേഹം പറഞ്ഞാല്‍ എന്തെങ്കിലും റോള്‍ കിട്ടും. സിനിമയില്‍ എന്നെ പിടിച്ചുനിര്‍ത്തിയത് സംവിധായകന് ശശികുമാര്‍ സാറാണ്. ലൊക്കേഷനില്‍ കാണാന്‍ ചെന്നാല്‍ അദ്ദേഹം പറയും.
''ആ കുഞ്ഞിന് എന്തെങ്കിലും കൊടുത്തേക്കണം.''
ചില സീനുകള്‍ എനിക്കുവേണ്ടി അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
ഏതോ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വണ്ടിയില്‍ നിറയെ മരച്ചില്ലകളുമായി ഒരു ചെറുപ്പക്കാരന് കടന്നുവന്നു. കണ്ടിട്ട് മലയാളിയാണെന്ന് തോന്നി. പരിചയപ്പെട്ടു. ഭരതന്. അന്ന് കലാസംവിധായകനായിരുന്ന പി.എന്‍.മേനോന്റെ അസിസ്റ്റന്റാണ്. ആ ബന്ധം പിന്നീട് വളര്‍ന്നു.
മറ്റൊരാള്‍ നടന് സുധീറാണ്. ഞങ്ങള്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു താമസം. സുധീറിന്റെ അച്ഛന് ചീഫ് ജസ്റ്റിസാണ്. ഓരോ മാസവും അവന് 600 രൂപ മണിയോര്‍ഡറായി അയച്ചുകൊടുക്കും. കാശുള്ളതിനാല്‍ അവന് നല്ല ഡ്രസ്സാണ് ധരിക്കുക. ഭംഗിയുള്ള ടര്‍ലിന്‍ പാന്റും ഷര്‍ട്ടും.
സുധീറിന് ഷൂട്ടില്ലാത്ത ദിവസം രാവിലെ വിന്‍സെന്റ് മാഷെ കാണാന്‍ പോകുമ്പോള്‍ ഭരതന് ഈ ഡ്രസ്സാണിടുക. ഭരതന് തിരിച്ചുവന്നാല്‍ ആ ഡ്രസ്സ് ഞാന്‍ എടുത്തിടും. എനിക്കത് ലൂസാണ്. എങ്കിലും മടക്കി മടക്കി ഉപയോഗിക്കും. നേരെ ശശികുമാര്‍ സാറിനെ കാണാന്‍ പോകും.
സിനിമയില്ലാത്ത അവസരത്തില്‍ എയര്‍ഫോഴ്സിലെ മെസ്സിലേക്ക് പോകും. അവിടെ കോമഡി അവതരിപ്പിച്ചാല്‍ 50 രൂപയും ഒരു കുപ്പി റമ്മുമാണ് പ്രതിഫലം. തിരിച്ചുവരുമ്പോള്‍ രണ്ടുകിലോ ബീഫും മസാലകളുമൊക്കെ വാങ്ങും. മുറിയില്‍ ഒരുഭാഗത്ത് മാത്രം കത്തുന്ന മണ്ണെണ്ണ സ്റ്റൗവുണ്ട്. അതില്‍ വച്ച് ബീഫ്കറിയുണ്ടാക്കും.
അപ്പോഴേക്കും ഭരതനും സുധീറും ജോണ്‍ ഏബ്രഹാമും പവിത്രനും ബാബു നന്തന്കോടുമൊക്കെ എത്തും. ബീഫ് വേവിക്കുന്ന സമയത്തുതന്നെ എല്ലാവര്ക്കും രുചി നോക്കാന്‍ വേണം. വെന്തുകഴിയുമ്പോഴേക്കും ചാറ് മാത്രമാവും. അതാണ് റമ്മിന്റെ ടച്ചപ്പ്. റം ഒഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തല്ലുകിട്ടും.
എല്ലാ ഗ്ലാസിലും തുല്യമായിരിക്കണം. അതും അടിച്ച് മണിക്കൂറുകളോളം സംസാരിച്ചിരിക്കും. അന്നത്തെ ആഹാരത്തിന്റെ രുചി ഇപ്പോള്‍ നമ്മുടെ ഡൈനിംഗ് ടേബിളില്‍ കിട്ടാറില്ലെന്നതാണ് സത്യം.
എന്‍ജിനീയറിംഗ് കോളജിലെ പ്രൊഫസറായിരുന്നു വിദ്യാധരന് സാര്‍. അദ്ദേഹം എന്നും എന്നെ കാണും. എന്റെ അവസ്ഥ കണ്ടറിഞ്ഞ് അദ്ദേഹം ഒരുദിവസം വീട്ടിലേക്ക് കൊണ്ടുപോയി.
''നീ ഇനി ഇവിടെ നിന്നോളൂ.''
സ്വന്തം മകനെപ്പോലെയാണ് അദ്ദേഹം എന്നെ വളര്‍ത്തിയത്. (ഈയടുത്തകാലത്ത് മരിച്ചു.) പതുക്കെപ്പതുക്കെ സൈക്കിള്‍ വാങ്ങിച്ചു. അതുമായാണ് പിന്നീട് കറക്കം. പിന്നീട് സ്കൂട്ടറായി. കാറായി. അറിയപ്പെടാന്‍ തുടങ്ങിയതോടെയാണ് തിക്കുറിശ്ശി മാമന് എന്റെ പേര് മാറ്റിയത്. പതിനഞ്ചുവര്ഷക്കാലമാണ് മദ്രാസില്‍ താമസിച്ചത്. വേദനകളെ ചിരി കൊണ്ട് നേരിട്ട കാലമായിരുന്നു അത്. പിന്നീട് എറണാകുളത്തേക്ക് താമസം മാറി.
ജീവിതത്തില്‍ ആര്‍ത്തിയില്ല
അക്കാലത്ത് സിനിമാക്കാര്‍ക്ക് പെണ്ണുകിട്ടില്ല. നാട്ടില്‍ വന്ന് പെണ്ണുകാണാന്‍ പോയപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ മോശമായിരുന്നു. 'ഇവര്‍' എന്ന പടത്തില്‍ കടപ്പുറത്തുനിന്നും മീന്ചുട്ടുതിന്നുന്ന കഥാപാത്രമായിരുന്നു എന്റേത്. ആ സിനിമ റിലീസായ സമയത്ത് ഒരു വീട്ടില്‍ പെണ്ണുകാണാന്‍ ചെന്നു.
''അയ്യേ, പച്ചമീന്‍ ചുട്ടുതിന്നുന്ന ആളല്ലേ. എനിക്ക് വേണ്ട.''
എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. അതോടെ മടുപ്പായി. ചേട്ടന്റെ മകള്‍ വഴിയാണ് ശോഭയുടെ ആലോചന വന്നത്. ബ്യൂട്ടീഷ്യന് ആണെന്ന് പറഞ്ഞപ്പോള്‍ വലിയ താല്‍പ്പര്യമൊന്നും തോന്നിയില്ല.
ധൈര്യത്തിനുവേണ്ടി രണ്ടെണ്ണം അടിച്ചിട്ടാണ് പെണ്ണുകാണാന്‍ പോയത്. ലിപ്സ്റ്റിക്കൊക്കെ ഇട്ട് കൃത്രിമമായി വേഷമിട്ട പെണ്‍കുട്ടിയായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ ശോഭ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. മുന്‍ അനുഭവങ്ങള്‍ കാരണം അവളോട് എല്ലാം തുറന്നുപറഞ്ഞു.
''എന്റെ ജീവിതവും തൊഴിലും സിനിമയാണ്. അതിനകത്ത് പലതും കാണും. ചിലപ്പോള്‍ സില്‍ക്ക് സ്മിതയെ കെട്ടിപ്പിടിക്കേണ്ടിവരും. അതുകാണുമ്പോള്‍ അയ്യോ വേണ്ട ചേട്ടാ എന്നു പറയരുത്. മാത്രമല്ല, ഞാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല. ചിലപ്പോള്‍ കഞ്ഞി മാത്രമായിരിക്കും. ചില സമയത്ത് ബിരിയാണിയും. ഇതെല്ലാം പങ്കിടാന്‍ പറ്റണം.''
എന്റെ തുറന്നുപറച്ചില്‍ ശോഭയ്ക്കും ഇഷ്ടപ്പെട്ടു. വിവാഹം നിശ്ചയിച്ചു. കൊച്ചിയിലെ ഒരു സ്ഥാപനത്തിലാണ് ശോഭയ്ക്ക് ജോലി. ഞാന്‍ പെണ്‍വേഷത്തില്‍ അഭിനയിച്ച സിനിമ റിലീസായത് ആ സമയത്താണ്.
അതിന്റെ വമ്പന്‍ കട്ടൗട്ട് ശോഭ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുമ്പില്‍ വച്ചതു കണ്ടപ്പോള്‍ ഞാനാകെ അസ്വസ്ഥനായി. ഇത് കാണിച്ച് ശോഭയെ എല്ലാവരും കളിയാക്കുമെന്ന് എനിക്കറിയാം. അന്നുരാത്രി തന്നെ ഞാനും കൂട്ടുകാരനും ചേര്‍ന്ന് ആ കട്ടൗട്ട് എടുത്തുമാറ്റി കടലിലെറിഞ്ഞു.
വിവാഹം അടുത്തുവന്നതോടെ എനിക്ക് ടെന്‍ഷന്‍ കൂടി. അധികം കാശൊന്നും കൈയിലില്ല. ഒരുദിവസം സ്റ്റുഡിയോയില്‍ വച്ച് മമ്മൂട്ടിയെ കണ്ടു. അന്ന് വലിയ പരിചയമൊന്നുമില്ല. എങ്കിലും അദ്ദേഹം എന്നോട് ചോദിച്ചു.
''എന്താ വല്ലാതിരിക്കുന്നത്? വിവാഹത്തിന്റെ ടെന്‍ഷനാണോ?''
ഞാനൊന്നും പറഞ്ഞില്ല. അപ്പോള്‍ത്തന്നെ പോക്കറ്റില്നിന്നും പതിനായിരം രൂപ എടുത്തുതന്നിട്ട് പറഞ്ഞു.
''ഇത് വച്ചോളൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.''

സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞുപോയി. ഞാന്‍ വീടുവച്ച സമയത്തും പറയാതെ തന്നെ മമ്മുക്ക എനിക്ക് 75000 രൂപ തന്നു. ഒരു വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം.
പനമ്പിള്ളി നഗറിലെ എന്റെ വീടിന്റെ തൊട്ടുമുമ്പില്‍ മറ്റൊരു വീട് വില്ക്കുന്നതറിഞ്ഞപ്പോള് മമ്മുക്കയോട് പറഞ്ഞു. അദ്ദേഹം കണ്ടു. ഇഷ്ടപ്പെട്ടു. ഇപ്പോള്‍ വീടിന്റെ തൊട്ടുമുമ്പിലാണ് മമ്മുക്കയും ദുല്‍ഖറും താമസിക്കുന്നത്. ഇടയ്ക്ക് ഞങ്ങള്‍ കാണും. സംസാരിക്കും.
ഭാര്യ ശോഭ പനമ്പിള്ളി നഗറില്‍ സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചു. ലിവ് ഇന്‍ സ്റ്റൈല്‍. രണ്ടു മക്കളാണെനിക്ക്. ശ്വേതയും സ്വാതിയും. ശ്വേത ലണ്ടനില്‍ ഹെയര്‍ സ്റ്റൈല്‍ മേക്കപ്പ് പഠിച്ചശേഷം ശോഭയുടെ പാര്‍ലറില്‍ വര്‍ക്ക് ചെയ്യുന്നു. അവളുടെ വിവാഹം കഴിഞ്ഞു. വീടുവച്ചു. സ്വാതിയിപ്പോള് ഫാഷന്‍ കമ്യൂണിക്കേഷന്‍ കഴിഞ്ഞ് 'ഫെമിന'യില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു.
ഇപ്പോള്‍ സിനിമയില്‍ വരുന്ന പിള്ളേരൊക്കെ സേഫാണ്. കിട്ടുന്ന കാശുകൊണ്ട് അവര്‍ ആദ്യം കാര്‍ വാങ്ങിക്കും. അതുകഴിഞ്ഞ് ഫ്ളാറ്റ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ദാരിദ്ര്യമില്ല. ജീവിതത്തില്‍ ഒരുപാട് ആര്‍ത്തിയൊന്നും എനിക്കില്ല. ഒന്നും ചെയ്യാതെ തന്നെ ദൈവം എനിക്ക് ആവശ്യമുള്ളത് തന്നിട്ടുണ്ട്.
ഇപ്പോള്‍ ദൂരേക്കുള്ള യാത്ര കുറച്ചു. കിട്ടുന്ന വേഷങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യും. ഫോര്‍ട്ട്കൊച്ചിയില്‍ ജനിച്ചതിനാല്‍ ഒരു ഡച്ച് കള്‍ച്ചര്‍ ഉണ്ടെന്ന് ചിലരൊക്കെ പറയാറുണ്ട്. അതുകൊണ്ടായിരിക്കാം ആംഗ്ലോഇന്ത്യന് കഥാപാത്രങ്ങള്‍ കിട്ടിയതും.
ഇരുനൂറ്റമ്പതിലധികം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി കിട്ടുന്നതെല്ലാം ബോണസാണ്. ദൈവം സമ്മാനിക്കുന്ന ബോണസ്.
ഇംപാല കാറില്‍ വീട്ടിലെത്തിയപ്പോള്‍...
കുറെ നാളത്തേക്ക് എന്നെക്കുറിച്ച് ഒരു വിവരവുമില്ലാതെ വന്നപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത്രേ.
''അവന് വല്ല ഹോട്ടലിലും ഗ്ലാസ് കഴുകുന്നുണ്ടാവും.''
കോയമ്പത്തൂരിലെത്തിയപ്പോള്‍ കാര്‍ ഡീലറായ ബാലേട്ടനായിരുന്നു കമ്പനി. ഒരു ദിവസം ബാലേട്ടന് പറഞ്ഞു.
''ഞാന്‍ നാളെ തന്റെ നാട്ടിലേക്കാ പോകുന്നത്. ഒരു ഇംപാല കാറുണ്ട്, വില്ക്കാന്. വൈകിട്ട് കൊച്ചിന് റിഫൈനറീസിലെത്തണം.''
ഇതറിഞ്ഞപ്പോള്‍ എനിക്കും ഒരാഗ്രഹം. വീട്ടിലേക്കൊന്നു പോയാലോ. പക്ഷേ പോകുമ്പോള്‍ നല്ല ഡ്രസ്സൊക്കെയിട്ട് പോകണം. അല്ലെങ്കില്‍ വിലയുണ്ടാവില്ല. അതിന് കാശില്ല. ഇതറിഞ്ഞപ്പോള്‍ ബാലേട്ടന് എനിക്ക് ഒരു ജോടി പാന്റും ഷര്‍ട്ടും വാങ്ങിച്ചുതന്നു. അന്ന് ടയര്‍ റീത്രെഡ്ഡിംഗാണ് ജോലി.
''ഇക്കാര്യമൊന്നും ബാലേട്ടന് വീട്ടില്‍ പറയരുത്. വലിയ സിനിമാനടനായി എന്ന ഫീലിംഗ് അവര്‍ക്ക് തോന്നണം.''
അതിനുവേണ്ടി ഞങ്ങള്‍ തന്നെ ഒരു 'നാടകം' പ്ലാന്‍ ചെയ്തു. ബാലേട്ടനൊപ്പം ഞാനും കാറില്‍ കയറി. എറണാകുളത്ത് എത്തിയപ്പോള്‍ ഞാന്‍ ബാക്ക്സീറ്റിലേക്ക് മാറി.
ഫോര്‍ട്ട്കൊച്ചി വെളിയിലെ ചെമ്മണ്‍പാതയിലൂടെ ഇംപാല കാര്‍ നീങ്ങിയപ്പോള്‍ കുട്ടികള്‍ ആര്‍പ്പുവിളികളോടെ ചുറ്റും കൂടി. ആദ്യമായാണ് ഇത്രയും വില കൂടിയ കാര്‍ അതുവഴി പോകുന്നത്. അന്ന് സിനിമാതാരങ്ങള്‍ക്ക് മാത്രമുള്ള കാറാണ് ഇംപാല.
വീടിനടുത്തുള്ള വഴിയില്‍ കാര്‍ നിര്‍ത്തി. ബാലേട്ടന് ഇറങ്ങിയ ശേഷം എനിക്ക് ഡോര്‍ തുറന്നുതന്നു. ഞാന്‍ ഒരു നടന്റെ ഗ്ലാമറില്‍ ഇറങ്ങി. ബാലേട്ടന് പിറകെ. എന്നെക്കണ്ടയുടന്‍ ഏട്ടത്തിയമ്മ ഓടിവന്ന് കൈപിടിച്ചു.
''ഞാന്‍ പറഞ്ഞില്ലേ, മോഹന്‍ നന്നായി വരുമെന്ന്.''
മേശപ്പുറത്ത് പലഹാരങ്ങള്‍ നിറഞ്ഞു. കുടിക്കാന്‍ സ്ക്വാഷും.
''ഇതാരാ?''
ബാലേട്ടനെ ചൂണ്ടി ഏട്ടത്തിയമ്മ ചോദിച്ചു.
''ഇത് നേശന്‍. നടന് സത്യന്റെ അനിയനാ.''
അതോടെ ബഹുമാനം കൂടി. നടന് സത്യന്റെ അനിയനാണ് വീട്ടിലെത്തിയിരിക്കുന്നത്. ചിലരൊക്കെ അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ച് സത്യനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചു. സ്വീകരണങ്ങള്‍ക്കിടെ ബാലേട്ടന് എന്റടുത്തുവന്ന് സ്വകാര്യമായി പറഞ്ഞു.
''ഇപ്പോള്‍ പോയാലേ മൂന്നുമണിക്ക് റിഫൈനറീസില്‍ എത്തുകയുള്ളൂ. നമുക്കിറങ്ങിയാലോ?'' ഞാന്‍ തലകുലുക്കി സമ്മതിച്ചു.
''നീലാ സ്റ്റുഡിയോയില്‍ ഷൂട്ടിംഗുണ്ട്. ഞങ്ങള്‍ ഇറങ്ങുകയാണ്.''
എന്നുപറഞ്ഞ് ഞങ്ങള്‍ കാറിനടുത്തേക്ക് നടന്നു. പിറകിലെ ഡോര്‍ ബാലേട്ടന് എനിക്കായി തുറന്നു. മനസ്സില്‍ മധുരപ്രതികാരം ചെയ്ത സന്തോഷം. കാര്‍ തേവരയിലെത്തിയപ്പോള് ഞാന്‍ മുമ്പിലേക്ക് കയറി.
റിഫൈനറീസില്‍ ചെന്ന് കാര്‍ വിറ്റു. അതിനുശേഷം കോയമ്പത്തൂരിലേക്ക് തിരിച്ചുപോയത് ട്രെയിനിലെ ലോക്കല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു. ഇപ്പോഴും അത് സത്യമാണെന്നാണ് വീട്ടുകാര്‍ വിശ്വസിച്ചിരിക്കുന്നത്. ഞാനത് തിരുത്തിയതുമില്ല.

Comments