
കാഴ്ചക്കുറവുള്ളവരില്‍ തലവേദന ഒരു പ്രധാന ലക്ഷണമാണ്. അടുത്തോ ദൂരയോയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണിത്
തലവേദന അല്പമൊന്നു നീണ്ടുപോയാല്‍ ഉടന്‍ സംശയിക്കുന്നത് കണ്ണിനെയാണ്. ആ ധാരണ പലപ്പോഴും തെറ്റാറുമില്ല. എന്നാല്‍ കണ്ണിന്റെ തകരാറുകള്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്കു കണ്ണടയാണ് പരിഹാരം എന്ന ചിന്ത ശരിയല്ല.
കാലം മാറിയതോടെ ചികിത്സ പിന്നീടാകാമെന്ന മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. കാഴ്ചയെ ബാധിക്കുന്ന ചെറിയ തകരാറുകള്‍പോലും ആരംഭത്തിലെ കണ്ടെത്താന്‍ ഇതുമൂലം കഴിഞ്ഞു.
എല്ലാ തലവേദനയും കണ്ണിന്റെ തകരാറുകള്‍ മൂലമാകണമെന്നില്ല. ഇത്തരം തലവേദന ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.
കോങ്കണ്ണ് മൂലവും കാഴ്ചക്കുറവുമൂലം വസ്തുവിന്റെ പ്രതിബിംബം നേത്രാന്തരപടലത്തില്‍ ശരിയായി പതിക്കാത്തതുമൂലം വ്യക്തമായി മനസിലാക്കാന്‍ കണ്ണിനു ചുറ്റുമുള്ള പേശീകള്‍ക്ക് കൂടുതലായി ആയാസപ്പെടേണ്ടിവരുന്നു. സ്വയം ഇഷ്ടപ്രകാരം ഗ്ലാസുകള്‍ തിരഞ്ഞെടുക്കരുത്.
കാഴ്ചക്കുറവ്
കാഴ്ചക്കുറവുള്ളവരില്‍ തലവേദന ഒരു പ്രധാന ലക്ഷണമാണ്. അടുത്തോ ദൂരയോയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണിത്.
സ്കൂളില്‍ പോകുന്ന കുട്ടികളില്‍ ബോര്‍ഡില്‍ എഴുതിയത് ശരിയായി എഴുതികൊണ്ടുവരാതിരിക്കുകയും (അകലെയുള്ള കാഴ്ചകള്‍ കാണാന്‍ പ്രയാസം) തലവേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ കാഴ്ചതകരാറാകാം കാരണം.
അതുപോലെ കണ്ണിന് ആയാസം ഉണ്ടാക്കുന്ന അമിത വായന, ടെലിവിഷന്‍ കാഴ്ച, അമിത കംപ്യൂട്ടര്‍ ഉപയോഗം എന്നിവയും തലവേദനയ്ക്കു കാരണമാകും. കണ്ണിന് എന്തെങ്കിലും ചെറിയ തകരാറുകള്‍ ഉള്ളവരില്‍ ഇത്തരം അസ്വസ്ഥതകള്‍ കൂടുതലായി കാണപ്പെടുന്നു.
കാരണം വസ്തുവിന്റെ പ്രതിബിംബം നേത്രാന്തര പടലത്തില്‍ ശരിയായി പതിക്കാത്തതാണ് കാഴ്ച്ചക്കുറവ് അനുഭവപ്പെടുന്നത്. അക്ഷരങ്ങളും ചിത്രങ്ങളും കണ്ണുകളെ വീണ്ടും വീണ്ടും ഫോക്കസ് ചെയ്യേണ്ടിവരും.
ഇതുമൂലം കണ്ണിനു ചുറ്റുമുള്ള പേശീകള്‍ക്ക് ആയാസം കൂടുന്നു. ഇത്തരത്തിലുള്ള തലവേദന ഡോക്ടറെ കണ്ട് ഗ്ലാസ് വാങ്ങിവയ്ക്കുന്നതിലൂടെ പരിഹരിക്കാവുന്നതാണ്.
കണ്ണിന്റെ പ്രശ്നങ്ങള്‍മൂലമുള്ള തലവേദന മിക്കവാറും വൈകുന്നേരമാണ് ഉണ്ടാകുന്നത്്. തലയുടെ പുറകുവശത്ത് അനുഭവപ്പെടുന്ന വേദനയാണിതിന്റെ പ്രധാന ലക്ഷണം.
ഗ്ലോക്കോമ
കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ മര്‍ദം അധികരിക്കുന്നതുമൂലം ഉണ്ടാകുന്ന തകരാറാണ് ഗ്ലോക്കോമ. ഇതിനെ അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ രണ്ടായി തിരിക്കാം. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അനുഭവപ്പെടുന്ന അസഹ്യമായ വേദനയാണ് അക്യൂട്ട് ഗ്ലേക്കോമയുടെ പ്രധാന ലക്ഷണം.
അടിയന്തിര ചികിത്സ ആവശ്യമായി വരുന്ന ഗുരുതരമായ അവസ്ഥയാണിത്. തലവേദനകൂടി ഛര്‍ദിക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ മറ്റെന്തെങ്കിലും മാരകരോഗമായി ഇത് തെറ്റുദ്ധരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഏത് കണ്ണിന്റെ മര്ദമാണോ കൂടുന്നത് ആ ഭാഗത്തായിരിക്കും വേദന അനുഭവപ്പെടുന്നത്. 40 വയസ് കഴിഞ്ഞവരിലാണ് ഗ്ലോേക്കാമ കാണപ്പെടുന്നത്. ഇവരെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കണ്ണിന്റെ സമ്മര്‍ദം കുറയ്ക്കാനുള്ള ചികിത്സകള്‍ ചെയ്യണം.
ക്രോണിക് ഗ്ലോക്കോമയില്‍ തലവേദന മുഖ്യ ലക്ഷണമല്ല. കണ്ണില്‍നിന്നും വെള്ളം വരുക, കണ്ണിനു ചുവപ്പ്, കണ്ണിന് വേദന എന്നിവയാണ് ലക്ഷണങ്ങള്‍. കണ്ണിന് ആയാസം കൂടുമ്പോള്‍ ചെറിയ തലവേദന അനുഭവപ്പെടാം. പാരമ്പര്യം ഘടകമാണ്.






