
പ്രശസ്ത നോവലിസ്റ്റ് ചേതന്‍ ഭഗത് പുതിയൊരു രംഗത്തേക്കുകൂടി ചുവടുവയ്ക്കുന്നു. വൈദ്യുത കാര്‍ നിര്‍മ്മാണ രംഗത്തേയ്ക്കുകൂടി താന്‍ തിരിയുകയാണെന്ന് ചേതന്‍ ഭഗത് തന്നെയാണ് തന്റെ ട്വീറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
'ഗിയര്‍ മാറ്റുന്നു; എഴുത്തില്‍ നിന്നും വൈദ്യുത കാര്‍ നിര്‍മാണ പദ്ധതി സ്ഥാപിക്കുന്നു. എക്കാലവും മെക്കാനിക്കല്‍ എന്‍ജിനിയര്‍' എന്നായിരുന്നു 'ടൈം ടു ഗെറ്റ് സ്മാര്ട്ടര്' എന്ന ഹാഷ്ടാഗില് ഭഗത്തിന്റെ ട്വിറ്റ്. എന്നാല്‍ പദ്ധതിയെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. നിലവിലുള്ള ഏതെങ്കിലും വൈദ്യുത കാര്‍ നിര്‍മ്മാതാക്കളുമായി സഹകരിക്കാനാണോ ഭഗത് തയ്യാറെടുക്കുന്നതെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഡല്‍ഹി ഐ ഐ ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തി പരിചരണവുമായിട്ടാണ് ഭഗത് നേവല്‍ രചനയിലേയ്ക്ക് കടക്കുന്നത്. വ്യവസായ മേഖലയിലേക്ക് കടക്കുമ്പോഴും എഴുത്ത് ഉപേക്ഷിക്കില്ലെന്നും ഭഗത് പറയുന്നു.






