
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സുപ്രിംകോടതി പറഞ്ഞു.
അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിവിശധീകരണം തേടിയത്. രണ്ടാഴ്ചക്കുള്ളില്‍ വിഷയത്തില്‍ വിശദികരണം നല്‍കാനും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി അടുത്തമാസം 11ന് വാദം കേള്‍ക്കും.






