
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. അനന്തര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കത്ത് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായിരിക്കുകയാണ്.
സൈക്കിള്‍ ഓടിച്ചു വീട്ടില്‍ പോകാനാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ ഇപ്പോള്‍ വീടിന് പുറത്തിങ്ങാന്‍ പോലും പേടിയാണെന്ന് ഈ കുട്ടി കത്തില്‍ ചൂണ്ടികാട്ടുന്നു. കുറച്ചുകാലം മുമ്പ് വരെ ഒരു പെണ്കുട്ടിയെന്നതില് താന്‍ അഭിമാനം കൊണ്ടിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വളരെ അധികം പേടിയാണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഫെയ്സ്ബുക്കിലാണ് പെണ്‍കുട്ടി തന്റെ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓരോ ദിവസം കഴിയുമ്പോഴും പീഡനക്കേസുകളുടെ എണ്ണം കൂടി വരുകയാണെന്നും പുതിയ പീഡനക്കേസുകളാണ് ഓരോ ദിവസും പുറത്തുവരുന്നതെന്നും അനന്തര തന്റെ തുറന്ന കത്തില്‍ പറഞ്ഞിരിക്കുന്നത്. തന്നെ ഏറെ വിഷമിപ്പിച്ചത് വാളയാറിലെ പെണ്‍കുട്ടികളുടെ മരണമാണെന്നും മരിച്ച പെണ്‍കുട്ടികളില്‍ മൂത്ത പെണ്‍കുട്ടിക്ക് തന്റെ പ്രായമാണെന്നും അനന്തര പറഞ്ഞു. പിഞ്ചുകുഞ്ഞിനെപ്പോലും വെറുതെ വിടുന്നില്ലെന്നും പേടി കാരണം തനിക്ക് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ അനന്തര വ്യക്തമാക്കുന്നു.
ഈ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണെന്നും അനന്തര പറയുന്നു. കുണ്ടറയിലെ പത്തുവയസ്സുകാരി പെണ്‍കുട്ടിക്ക് ഉണ്ടവയ അനുഭവം സ്വന്തം മുത്തച്ഛനില്‍ നിന്നാണെന്ന് അറിഞ്ഞപ്പോ അത് തന്നെ ഞെട്ടിച്ചുവെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആരെയും പേടിക്കാതെ കുറേ പുസ്തകങ്ങള്‍ വായിച്ച് കളിച്ചും ചിരിച്ചും ഈ ഭൂമിയില്‍ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനുള്ളൊരു അവസരം മുഖ്യമന്ത്രി ഒരുക്കിതരണമെന്ന് പറഞ്ഞാണ് അനന്തര തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.






