
മൊസൂള്‍: ഇറാഖിലെ ഈസ്റ്റ് മൊസൂളില്‍ നബി യൂനസ് മാര്‍ക്കറ്റിലുണ്ടായ ഷെല്ലാക്രമണത്തില്‍ തീപിടുത്തം. രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും മോചിപ്പിച്ച മേഖലയാണിവിടം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.






