കൊച്ചി: ആത്മഹത്യ ചെയ്തു സിഎ വിദ്യാര്‍ഥി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപൊകാനുള്ള സാധ്യത തേടി ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സര്‍വീസ് ബോട്ടപടമകളേയും ബോട്ടുകളിലെ ജീവനക്കാരേയും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയെ കാണാതായ ദിവസം ഹൈക്കോടതി ജെട്ടിക്ക് സമീപം കായലില്‍ ഉണ്ടായിരുന്ന ബോട്ടുകള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. എന്നാല്‍ ഹൈക്കോടതി ജംഗ്ഷനില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നു ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ആരെങ്കിലും മിഷേലിനെ തെറ്റിധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്ന് പിതാവ് ഷാജി വര്‍ഗ്ഗീസ് പറഞ്ഞിരുന്നു. സംഭവദിവസം വിദേശ വിനോദ സഞ്ചാരികളുമായി ഒരു ഉല്ലാസക്കപ്പല്‍ എത്തിയിരുന്നു. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമുണ്ട് ഷാജി വര്‍ഗ്ഗീസ് മൊഴിനല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.
എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരിക്കുകളോ മല്പിടിത്തമൊ നടന്നതിന് തെളിവുകളിലാത്തതിനാല് ഇത്തരത്തില്‍ ഒരുസംഭവം സാധ്യത കുറവാണെന്നും എന്നാല്‍, സംശയം മാറ്റേണ്ടതുണ്ടെന്നും അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഹൈക്കോടതിയുടെ മുന്നിലൂടെ നടന്ന് പോകുന്ന പെണ്‍കുട്ടി മിഷേല്‍ ആണെന്ന് കരുതുന്നില്ലെന്നും പിതാവ് പറയുന്നു.






