
ഇന്ത്യന്‍ നിരത്തുകളില്‍ വന്‍ ജനപ്രീതി നേടിയ കാറാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 2008 ലാണ് ഈ ചെറു കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. എന്നാല്‍ സ്വിഫ്റ്റ് എന്ന പേര് 1985 മുതല്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ആദ്യ മോഡലിന് ഇന്നു കാണുന്ന മോഡലുമായി യാതൊരു വിധത്തിലും ഉള്ള ബന്ധം ഉണ്ടായിരുന്നില്ല.
1983 ല്‍ പുറത്തിറങ്ങിയ എസ്എ310 ന്റെ 1986 പതിപ്പാണ് സ്വിഫ്റ്റ് എന്ന് പേര് ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത്. 993 സിസി കപ്പാസിറ്റിയുള്ള എന്‍ജിനുമായെത്തിയ കാറിന്റെ കരുത്ത് 50 ബിഎച്ച്പിയാണ്. കാറിന്റെ കൂടിയ വേഗത 145 കിലോമീറ്റര്‍ ആയിരുന്നു.
ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങില്‍ മാത്രമാണ് കാര്‍ സ്വിഫ്റ്റ് എന്ന പേര് സ്വീകരിച്ചിരുന്നത്. ജപ്പാനില്‍ കള്‍ട്ടസ് എന്നും അമേരിക്കയില്‍ ഫോര്‍സ് എന്നും ആയിരുന്നു കാര്‍ അറിയപ്പെട്ടിരുന്നത്.
1988 ലാണ് രണ്ടാം തലമുറ ജപ്പാനില്‍ പുറത്തിറങ്ങുന്നത്. കള്‍ട്ടസ് എന്നു തന്നെയായിരുന്നു കാറിന്റെ ജപ്പാന് പേര്. 1993 ല്‍ സെഡാന് പതിപ്പിനെയും സ്വിഫറ്റ് എന്ന പേരില്‍ കമ്പനി പുറത്തിറക്കി. ഇന്ത്യതില്‍ എത്തിയപ്പോള്‍ മാരുതി 1000 ആയി മാറി. 1988 ല്‍ പുറത്തിറങ്ങിയ ഈ മോഡലിന്റെ വില്‍പ്പന ജപ്പാനില്‍ 2003 ഓടെ അവസാനിച്ചു. 2004 ലാണ് പഴയ തലമുറയില്‍ നിന്നും വ്യത്യസ്തമായ സ്വിഫ്റ്റ് പുറത്തിറങ്ങുന്നത്. ഇന്നുകാണുന്ന സ്വിഫ്റ്റ് 2004 ല്‍ ഇറങ്ങിയതാണ്.
പാരീസ് ഓട്ടോഷോയിലായിരുന്നു സുസുക്കി സ്വിഫ്റ്റിനെ ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം 2010 ലും പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചു. ഇപ്പോള്‍ അടുമുടി മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ നിരത്തില്‍ എത്തിയിരിക്കുന്നത്. 2016 ഡിസംബറിലായിരുന്നു പുത്തന്‍ മോഡലിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.