സ്വിഫ്റ്റ് ഡിസയറിന്റെ ചത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി
സ്വിഫ്റ്റ് ഡിസയറിന്റെ ചത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി
Authored by Web Desk | Last updated: 05 Apr 2017, 3:57 PM | 1 min read
ജനപ്രിയ കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന്റെ ചത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. ജൂണില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന കാറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും വില്‍പ്പനയുള്ള കാറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മിഡിയായില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ ഹെഡ്ലാമ്പ്, മുന്‍വശത്തെ ഗ്രില്‍, ബംബര്‍ ഇതൊക്കെയാണ് മുന്‍ഭാഗത്തെ പ്രധാനമാറ്റങ്ങളെന്ന് ചിത്രത്തില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും. പിന്നിലെ ബംബറിനും ടെയില്‍ ലാമ്പുകള്‍ക്കും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അകത്തളങ്ങളില്‍ കൂടുതല്‍ സ്പെയ്സും പുതിയ ഡിസയറിന്റെ പ്രത്യേകതയാണ്. എന്നാല്‍ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കില്ലെന്നാണ് പ്രതീക്ഷ. നിലവില്‍ ഉള്ള പെട്രോള്‍, ഡീസല്‍ എഎംടി വകകഭേദങ്ങള് തുടരാന്‍ തന്നെയാണ് സാധ്യത.