ഏകദേശം രണ്ടു ദിവസത്തിന് ശേഷമേ അതുപയോഗിച്ച് നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള യൂസര്‍നെയിമും പാസ്വേര്ഡും മറ്റും നല്‍കാനുള്ള ഒരു ഓപ്ഷന് കാണാന്‍ സാധിക്കും.
നിങ്ങള്‍ ഇതിനായി ലോഗിന്‍ ചെയ്യേണ്ടത് sbtonline.in എന്ന വെബ്സൈറ്റിലാണ്. പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ട്രാന്സാക്ഷന് നടത്തുന്ന ഒരു കമ്പ്യൂട്ടറില്‍ നിര്‍ബന്ധമായും നല്ലൊരു ആന്റിവൈറസ് തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇനി നമുക്ക് എങ്ങനെയാണ് ഓണ്‍ലൈനിലൂടെ ക്യാഷ് അയയ്ക്കുന്നതെന്ന് നോക്കാം.?
മറ്റൊരാള്‍ക്ക് ക്യാഷ് അയയ്ക്കുന്നതിന് നിര്‍ബന്ധമായും വേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
1. അയാളുടെ പാസ്ബുക്കില്‍ enter ചെയ്തിരിക്കുന്ന പേര് എങ്ങനെയോ, അത് വ്യക്തമായി സ്പെല്ലിംഗ് തെറ്റാതെ അറിഞ്ഞിരിക്കണം.
2. ആ വ്യക്തിയുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ ഐ.എഫ്.എസ്.സി. കോഡും നമുക്ക് ക്യാഷ് അയയ്ക്കുന്നതിന് ആവശ്യമാണ്.
3. ഏത് ബാങ്കാണെന്നും അതിന്റെ ബ്രാഞ്ച് ഏതാണെന്നും കൂടി അറിഞ്ഞിരിക്കുക. കാരണം നമ്മള് ഐ.എഫ്.എസ്.സി. കോഡ് സെലക്ട് ചെയ്യുമ്പോള്‍ ആ ബ്രാഞ്ചിന്റെ പേര് കാണിക്കും. നമുക്കത് ഉറപ്പുവരുത്തുന്നതിനും അതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നന്നായിരിക്കും.
ഇത്രയുമാണ് ഒരാള്‍ക്ക് ക്യാഷ് അയയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ .
നിങ്ങളുടെ ബ്രൗസറില്‍ www.sbtonline.in എന്ന വെബ്സൈറ്റ് എടുക്കുക. അതിനു താഴെയായി Personal banking log in എന്ന വട്ടം കാണാം. നിങ്ങള്‍ അതില്‍ ടച്ച് ചെയ്യുക.
തുടര്‍ന്ന് continue to log in എന്ന് അടിയില്‍ കാണാനാകും. ആ ബട്ടണില്‍ ടച്ച് ചെയ്ത് നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് sign in ചെയ്യുക. sign in ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ Account control panel കാണാന്‍ സാധിക്കും.
ഇവിടെ my account , transactoin, bill payments എന്നിവയെല്ലാം കാണാം. ഇതില്‍ my account എന്നതില്‍ പ്രസ്സ് ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ വിവരങ്ങളെല്ലാം കാണാന്‍ സാധിക്കും.
ഇതില്‍ നിന്ന് payments & tranfers- എന്നത് സെലക്ട് ചെയ്യുക. ഇവിടെ നമുക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് ഏത് ബാങ്കിലേക്കാണെന്നതിനനുസരിച്ച് with in sbt അല്ലെങ്കില്‍ nin-ter bank benefficiary ഇതിലേതെങ്കിലുമൊന്ന് സെലക്ട് ചെയ്യുക. നമുക്ക് മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക്, അതായത് എസ്.ബി.ടി. അല്ലാത്ത ഒരു അക്കൗണ്ടിലേക്കാണ് ക്യാഷ് അയക്കേണ്ടതെങ്കില്‍ നമ്മള് ഇന്റര്‍ബാങ്ക് ബെനെഫിഷ്യറി എന്നാണ് സെലക്ട് ചെയ്യേണ്ടത്. ഇവിടെ തന്നെ ക്യാഷ് അയക്കേണ്ടതിന് രണ്ട് ഫോര്‍മാറ്റുകളുണ്ട്.
1. RTGS- ക്യാഷ് കൂടുതല്‍ അയയ്ക്കുന്നതിനാണ് നമ്മള് ആര്.ടി.ജി.എസ്. ഉപയോഗിക്കുന്നത്.
2. NEFT TRANSFER - സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത് നെഫ്റ്റ് ആണ്. അതിനാല്‍ നെഫ്റ്റ് സെലക്ട് ചെയ്താല്‍ മതിയാകും. മറ്റൊരു കാര്യം. വര്‍ക്കിംഗ് സമയത്ത് മാത്രമായിരിക്കും നമുക്ക് ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ട് നിങ്ങള്‍ ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് ക്യാഷ് അവര്‍ക്ക് എത്തിക്കാണണമെന്നില്ല.
ട്രാന്സാക്ക്ഷന് കഴിഞ്ഞ് ഏകദേശം മൂന്നോ നാലോ മണിക്കൂറിനുള്ളിലാണ് ക്യാഷ് റിസീവ് ചെയ്യേണ്ട ആളുടെ അക്കൗണ്ടിലെത്തുക. നിങ്ങളിവിടെ neft സെലക്ട് ചെയ്യുമ്പോള്‍ ബാങ്ക് അക്കൗണ്ട് add ചെയ്യുന്നതിന് Add inter bank benefficiary എന്നത് സെലക്ട് ചെയ്യുക. ഒരാള്‍ക്ക് ക്യാഷ് അയയ്ക്കുന്നതിന് ആദ്യമായിട്ട് അയാളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്ത് ബാങ്കില്‍ നിന്ന് അനുമതി വാങ്ങണം.
ഇതിന് നിങ്ങള്‍ ബെനെഫിഷ്യറി ആഡ് ചെയ്യണം. ഇവിടെ നിങ്ങള്‍ നല്‍കിയിരിക്കുന്ന profile password നല്കാന് പറയും. അതായത് പാസ്വേഡൊക്കെ മാറ്റിയ സമയത്ത് 2 പാസ്വേഡൊക്കെ ചോദിച്ചിട്ടുണ്ടാകും, എസ്.ബി.ടി. യില്‍. അപ്പോള്‍ അതില്‍ profile password എന്നത് നിങ്ങള്‍ വീണ്ടും enter ചെയ്ത് നല്‍കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.
ആ പ്രൊഫൈല്‍ പാസ്വേഡും അക്കൗണ്ടിന്റെ പാസ്വേര്ഡും വെവ്വേറെയാണ്. ആ പ്രൊഫൈല്‍ പാസ്വേഡ് മാറ്റിയാല്‍ മാത്രമേ നിങ്ങള്‍ക്ക് മറ്റൊരാളുടെ അക്കൗണ്ട്
ആദ്യമായി ഇതില്‍ ആഡ് ചെയ്യാന്‍ സാധിക്കൂ. ഇപ്പോള്‍ നിങ്ങള്‍ക്ക് ബാങ്ക്അക്കൗണ്ട് ആഡ് ചെയ്യുന്നതിനുള്ള ഒരു ഫോം കാണാം. അവിടെ നിങ്ങള്‍ക്ക് ക്യാഷ് അയ
യ്ക്കേണ്ട വ്യക്തി ആരാണോ,
1.അയാളുടെ ബാങ്ക് അക്കൗണ്ടിലെ പേര്
2.അക്കൗണ്ട് നമ്പര്‍
3.അഡ്രസ്സ് കൊടുക്കണമെന്നത് നിര്‍ബന്ധമില്ല. ശേഷം തൊട്ട് താഴെയായി
interbank transfer limit എന്നെഴുതിയിരിക്കുന്നത് കാണാം. അതിന് ഒരു ലിമിറ്റേഷന്‍ വച്ചിട്ടുണ്ട്. ഏതെങ്കിലും അക്കൗണ്ട് അവിടെ ആഡ് ചെയ്യുക. അതിനുശേഷം ഐ.എഫ്.എസ്.സി. കോഡ് ആഡ് ചെയ്യുക. ifsc code അറിയില്ലായെങ്കില് ലൊക്കേഷന്‍ അനുസരിച്ച് ബ്രാഞ്ച് സെലക്ട് ചെയ്യുക. എങ്കിലും ഐ.എഫ്.എസ്.സി. കോഡ് കൊടുത്ത് ആഡ് ചെയ്യുന്നതാണ് എളുപ്പം..
തുടര്‍ന്ന് i accept the terms and conditions എന്ന ഭാഗത്ത് ന്ധദ്ധ്യ മാര്‍ക്കിടാന്‍ മറക്കരുത്. തുടര്‍ന്ന് താഴെ submit എന്നെഴുതിയതില്‍ ക്ളിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങള്‍ നല്കിയ വിവരങ്ങള്‍ കറക്ടാണോയെന്നറിയാന് ചെക്ക് ചെയ്ത ശേഷം approve now എന്ന ബട്ടണ്‍ പ്രസ്സ് ചെയ്യുക. ഇവിടെ അടുത്തതായി കാണാന്‍ സാധിക്കുക, approve benefficiary, approve limit എന്നാണ്. ഇതില്‍ ആദ്യത്തേത് സെലക്ട് ചെയ്യുക.
ഇതിനും ഒരു പാസ്വേര്ഡ് നല്‍കേണ്ടതുണ്ട്. ആ പാസ്വേഡ് നമുക്ക് നമ്മുടെ മൊബൈലിലേക്ക് ലഭിക്കേണ്ടതിന് approve through otp എന്നത് സെലക്ട് ചെയ്യുക. ആ സമയം നിങ്ങളുടെ മൊബൈലിലേക്ക് ഒരു കോഡ് വരുന്നതായിരിക്കും.
അടുത്ത പേജില്‍ മൊബൈലില്‍ വന്നിരിക്കുന്ന വണ്‍ടൈം പാസ്വേഡ് enter ചെയ്ത് നല്കുന്നതോടു കൂടി നിങ്ങളുടെ അക്കൗണ്ടില്‍ ബെനെഫിഷ്യറി ആഡ് ചെയ്യുന്ന ഭാഗം complete ആകും. തുടര്‍ന്ന് ബാങ്കിന്റെ അനുമതിക്ക് ശേഷമേ നമുക്ക് ക്യാഷ് അയയ്ക്കാന്‍ സാധിക്കൂ.
(തുടരും)