ന്യുഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് തരുണ്‍ വിജയ്. ഇന്ത്യക്കാര്‍ വംശീയവാദികളായിരുന്നെങ്കില്‍ അവര്‍ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം താമസിക്കുമായിരുന്നോ എന്ന് തരുണ്‍ വിജയ് ചോദിച്ചു. ഞങ്ങള്‍ (ഇന്ത്യക്കാര്‍) വംശീയവാദികളായിരുന്നെങ്കില്‍ ഞങ്ങള്‍ ദക്ഷിണേന്ത്യക്കാര്‍ക്കൊപ്പം താമസിക്കുമായിരുന്നോ, ഞങ്ങള്‍ കറുത്തവര്ക്കൊപ്പവും താമസിക്കുന്നു വിജയ് പറഞ്ഞു. അല്‍ ജസീറയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയില്‍ ആഫ്രിക്കക്കാര്‍ക്കെതിരെ ഉണ്ടായ ആക്രമണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിജയ്. നിങ്ങള്‍ ഇന്ത്യക്കാരനാണോ അതോ മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വരുന്ന ആളാണോ എന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ, ദക്ഷിണേന്ത്യയില്‍ തമിഴ്നാട്, കേരള, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളുണ്ട്. അവിടെ കറുത്തവരുണ്ട്. ഞങ്ങള്‍ വംശീയവാദികളായിരുന്നെങ്കില്‍ അവര്‍ക്കൊപ്പം താമസിക്കുമായിരുന്നോ-ചര്‍ച്ചയില്‍ വിജയ് ചോദിച്ചു. പരാമര്‍ശം ചര്‍ച്ചയായതോടെ നിലപാട് മയപ്പെടുത്തി തരുണ്‍ വിജയ് ട്വിറ്ററില്‍ രംഗത്ത് വന്നിട്ടുണ്ട്.
I said we worship Krishna, which literally em,ans black, we were the first to oppose any racism and were in fact victims of racist British https://t.co/kjSBSNl9w8
— Tarun Vijay (@Tarunvijay) April 7, 2017






