
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ തരുണ്‍ വിജയ് നടത്തിയ വംശീയ അധിക്ഷേപത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ബഹത്തില് സഭ 20 മിനിറ്റ് നിര്‍ത്തിവച്ചു. ബഹളത്തേ തുടര്‍ന്ന് രാജ്യസഭ കുറച്ചുസമയം നിര്‍ത്തിവച്ചു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ സി.ബി.ഐയും മറ്റ് ഏജന്‍സികളെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് രാജ്യസഭയില്‍ ബഹളം.
അല്‍ ജസീറ ചാനല്‍ ഷോയില്‍ പങ്കെടുക്കവേയാണ് ദക്ഷിണേന്ത്യക്കാര്‍ കറുത്തവരാണെന്നും എന്നിട്ടും അവരുമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു തരൂണ് വിജയ് പറഞ്ഞത്. ഇന്ത്യ- ആഫ്രിക്ക പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് പ്രസിഡന്റുമാണ് ബി.ജെ.പി മുന്‍ രാജ്യസഭാംഗം കൂടിയായ തരുണ്‍ വിജയ്.






