തിരുമല: ലോകത്തിലെ ഏറ്റവുമധികം സമ്പാദ്യമുണ്ടാക്കുന്ന ക്ഷേത്രമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. കഴിഞ്ഞ സാമ്പത്തീക വര്‍ഷം മാത്രം ക്ഷേത്രത്തിന് ലഭിച്ചത് കോടികളാണ്. 1038 കോടിയോളം രൂപയാണ് ഒറ്റവര്‍ഷം കൊണ്ട് ക്ഷേത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സാംബശിവ റാവുവാണ് വെള്ളിയാഴ്ച ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം 2.68 കോടിയോളം ആളുകളാണ് ക്ഷേത്ര സന്ദര്‍ശനം നടത്തിയിരിക്കുന്നത്. 10.46 കോടി ലഡുവാണ് കഴിഞ്ഞ വര്‍ഷ വിറ്റുപോയത്. പ്രസാദമായാണ് ലഡു ഇവിടെ ലഭിക്കുന്നത്. ഇവ വിറ്റ വകയില്‍ ലഭിച്ചത്. 165 കോടിയാണ് ലഭിച്ചത്.
2017-18 സാമ്പത്തീക വര്‍ഷത്തേക്ക് 2,858 കോടിരൂപയാണ് വാര്‍ഷീക ബഡ്ജറ്റായി കണക്കാക്കിയിരിക്കുന്നത്. ഇവിടെ ഭക്തര്‍ നല്കുന്ന മുടി മാത്രം വിറ്റ് ലഭിച്ചിരിക്കുന്നത് 100 കോടിയാണ് ലഭിച്ചിരിക്കുന്നത്. ദര്‍ശനത്തിന് പലതരത്തിലുള്ള തുക ദേവസ്വം ഭക്തരില്‍ നിന്നും ഈടാക്കാറുണ്ട് ഇതില്‍ 300 രൂപയുടെ ദര്‍ശനത്തില്‍ മാത്രം ലഭിച്ചത് 256 കോടി രൂപയാണ്. ഇതിന് പുറമെ ഭണ്ഡാരത്തില് നിന്നും ലഭിച്ചാണ് ഈ കണക്ക്.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് കണക്കെടുപ്പ് നടന്നശേഷമാണ് ഏറ്റവുമധികം ആസ്തിയുള്ള ക്ഷേത്രം എന്ന് പേര് തിരുപ്പതിക്ക് നഷ്ടമായത്.




