
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്ലി. ആരാധകര്‍ GOAT എന്ന് വിശേഷിപ്പിക്കുന്ന വിരാട് കോഹ്ലിയുടെ 35-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പ്രിയതമന് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകളുമായി അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക്ക ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു.
'അദ്ദേഹം തന്റെ ജീവിതത്തിലെ എല്ലാ റോളുകളിലും അക്ഷരാര്‍ത്ഥത്തില്‍ അസാധാരണ വ്യക്തിത്വമാണ്! അദ്ദേഹത്തിന്റെ മഹത്തരമായ തൊപ്പിയിലേക്ക് കൂടുതല്‍ തൂവലുകള്‍ ചേര്‍ക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു, ഈ ജീവിതത്തിലൂടെയും അതിനപ്പുറവും അനന്തമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു.' അനുഷ്ക്ക ശര്‍മ്മ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് അടിക്കുറിപ്പ് നല്കി.
ഈ ലോകകപ്പിലും തകര്‍പ്പന്‍ ഫോമിലാണ് വിരാട് കോഹ്ലി. ഇതുവരെ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും നേടിക്കഴിഞ്ഞു. ഓസ്ട്രേലിയ, അഫ്ഗാനിസ്താന്, ബംഗ്ലദേശ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ മികച്ച ബാറ്റിങ്ങാണ് കോഹ്ലി പുറത്തെടുത്തത്.
