തൊടുപുഴ: ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും പാപ്പൂട്ടി ഹാളില്‍ നടത്തി. സി.സി അനില്‍കുമാര്‍ പ്രസിഡന്റായും ജിജോ കാളിയാര്‍ സെക്രട്ടറിയായും വിഷ്ണു നിള ട്രഷററായുമുള്ള കമ്മിറ്റിയാണ് ചുമതലയേറ്റത്. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജേഷ് കൊളാരിക്കല്‍ സ്ഥാനാരോഹണം നിര്‍വഹിച്ചു. പ്രസിഡന്റ് ജോഷി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പുതിയ മെമ്പര്‍മാരുടെ ഇന്‍ഡക്ക്ഷന്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്ര?ഫ. സാംസണ് തോമസ് നിര്‍വഹിച്ചു. പോലീസ് ട്രയിനിങ് കോളജ് പ്രിന്‍സിപ്പല്‍ വി.യു കുര്യാക്കോസ് സേവന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയിലിനെ യോഗത്തില്‍ ആദരിച്ചു. ഡിസ്ട്രിക്ട് പ്രോജക്ട് സെക്രട്ടറി ഷിന്‍സ് സെബാസ്റ്റ്യന്‍, പി.ആര് കോര്‍ഡിനേറ്റര്‍ വിനോദ് കണ്ണോളി, ചാര്‍ട്ടര്‍ പ്രസിഡന്റ് കെ.കെ തോമസ്, മഞ്ജു റെജി, ലേഡീസ് ഫോറം പ്രസിഡന്റ് രശ്മി രതീഷ്, ലിയോ ക്ലബ് പ്രസിഡന്റ് അഭിരാമി പി. ബാബു, തമ്പി എരുമേലിക്കര, മുന്‍ സെക്രട്ടറി ജെറാള്‍ഡ് മാനുവല്‍, സെക്രട്ടറി ജിജോ കാളിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായി റെജി വര്‍ഗീസ്, രതീഷ് ദിവാകരന്, പ്രശാന്ത്കുമാര്‍, ജോയിന്റ് സെക്രട്ടറിയായി അഖില്‍ സജീവ്, ഡയറക്ടര്‍മാരായി എം.എന്‍ സുരേഷ്, അഡ്വ. ബാബു പള്ളിപ്പാട്ട്, സോയിച്ചന്‍ അലക്സാണ്ടര്‍, ഡോ. അരുണ്‍ കെ., ബിജുമോന് സി.എസ്, അഗസ്റ്റ്യന്‍ കെ. ജോബ്, ജെറാള്‍ഡ് മാനുവല്‍, അഖില്‍ പ്രതാപ്, എം.സി.സിയായി ബിജു പി.വി, ടെയില്ട്വിസ്്റ്ററായി സുനില്‍കുമാര്‍ എം.പി, ടെയ്മറായി ബിനീഷ് എസ്. നായര്‍, സര്‍വീസ് ചെയര്‍പേഴ്സണായി വിനോദ് കെ.ആര്, മാര്‍ക്കറ്റിങ് ചെയര്‍പേഴ്ണായി അഖില്‍ എസ്. നായര്‍, എല്‍.സി.ഐ.എഫ് ചെയര്‍മാനായി അരുണ്‍ ആര് എന്നിവരും ചുമതലയേറ്റു. ലേഡീസ് ഫോറം ഭാരവാഹികളായി രശ്മി രതീഷ് (പ്രസിഡന്റ്), അനുശ്രീ അനില്‍ (സെക്രട്ടറി), മീര ജിജോ (ട്രഷറര്‍) എന്നിവരും ലിയോക്ലബ് ഭാരവാഹികളായി അഭിരാമി പി. ബാബു (പ്രസിഡന്റ്), ദേവനന്ദന് അനില്‍ (സെക്രട്ടറി), റയാന് ജിജോ (ട്രഷറര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എം.എ. എന്‍ജിനീയറിങ്
കോളജ് ജേതാക്കള്‍
കോതമംഗലം: മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന, സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജ് ജീവനക്കാരുടെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഡോ. ദീപക് എല്‍ദോ ബാബു- ബേസില്‍ കെ. വര്‍ഗീസ് സഖ്യം ജേതാക്കളായി.
അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടീം റണ്ണര്‍ അപ്പായി.
