കൊച്ചി: ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എ.ഐ. സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്, രാജ്യത്ത് ജെന്‍ എ.ഐയുടെ സിരാകേന്ദ്രമായി മാറാന്‍ കേരളത്തെ സഹായിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എ.ഐ. കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി) ഐ.ബി.എമ്മുമായി ചേര്‍ന്നു നടത്തുന്ന ദ്വിദിന സമ്മേളനം ഇന്നു സമാപിക്കും.
ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എ.ഐയെ സംയോജിപ്പിക്കുന്നതു സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ജലസേചനം, കാര്‍ഷികോത്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എ.ഐ. ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ എം.എ. യൂസഫലി മുഖ്യാതിഥിയായിരുന്നു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്,ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ.രത്തന്‍ യു. ഖേല്‍ക്കര്‍, കെ.എസ്.ഐ.ഡി.സി. ചെയര്മാന് പോള്‍ ആന്റണി, ഐ ആന്‍ഡ് പി.ആര്.ഡി. സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, ഐ.ബി.എം. സോഫ്റ്റ്വേര്‍ പ്ര?ഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
