കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകിയതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊഴില്‍ ആവശ്യം ഉന്നയിച്ചായിരുന്നു അജ്ഞാതന്‍ എംഎല്‍എയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. എന്നാല്‍ ജോലി നല്‍കാനുള്ള മാര്‍ഗ്ഗമില്ലെന്ന് ഗോപകുമാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വ്യക്തി ഫോണ്‍ കട്ട് ചെയ്തു. തൊട്ടുപിന്നാലെ ഇയാള്‍ വീണ്ടും വിളിക്കുകയും കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്റെ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നമ്പര്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഗോപകുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ അസഭ്യവര്‍ഷം നടത്തിയതും വധഭീഷണി മഴക്കിയതും.
എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാൾ തന്നെയാണോ ഫോൺ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ നിലവിൽ വ്യക്തതയില്ല. ഇതിന് പിന്നിൽ ഏതെങ്കിലും പ്രത്യേക സംഘടനകളുടെ ഭാഗമായിട്ടുള്ള വ്യക്തികളാണോ ഉള്ളതെന്ന കാര്യവും ചാത്തന്നൂർ പോലീസ് പരിശോധിക്കുന്നുണ്ട്. എല്‍എല്‍എയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസിന് പുറമെ കേന്ദ്ര ഇന്റലിജൻസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.






