അഞ്ചു വയസ്സേയുള്ളൂ.. ഇതുവരെ നേടിയത് 60 സുന്ദരിപ്പട്ടങ്ങള്‍!
അഞ്ചു വയസ്സേയുള്ളൂ.. ഇതുവരെ നേടിയത് 60 സുന്ദരിപ്പട്ടങ്ങള്‍!
Authored by Web Desk | Last updated: 21 Apr 2017, 4:10 PM | 1 min read
2012ല്‍ നാലു മാസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ മത്സരമെന്ന് ഇവളുടെ അമ്മ ലാസി (27) പറയുന്നു. മകളുടെ മത്സരത്തിനു വേണ്ടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചിട്ടുണ്ടെന്നും മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും ലാസി പറയുന്നു.
ഗബ്രിയേല്‍ റോബര്‍ട്ട്, അഞ്ചു വയസ്സേയുള്ളൂ. ആള് നിസാരക്കാരിയല്ല. ഇതുവരെ നേടിയത് 60 സുന്ദരിപ്പട്ടങ്ങളാണ്. മാറ്റുരച്ചതാകട്ടെ 100ലേറെ സൗന്ദര്യ മത്സരങ്ങളിലും. മകളുടെ അടിപൊളി ജീവിതത്തിന് അമ്മ മുടക്കിയതാകട്ടെ 48,733 ഡോളര്‍(ഏകദേശം 30 ലക്ഷം രൂപ). യു.എസിലെ പെന്‍സില്‍വാനിയ സ്വദേശിയാണ് ഈ കൊച്ചുസുന്ദരി.
ഓരോ മത്സരവും കടുത്ത സാമ്പത്തിക ബാധ്യതയാണ് അമ്മയ്ക്ക് വരുത്തിവയ്ക്കുന്നത്. ഗബ്രിയേലയ്ക്ക് സ്വന്തമായി പരിശീലകയുണ്ട്. മത്സരത്തിനു രണ്ടാഴ്ച മുന്‍പേ ഇവള് പരിശീലനം തുടങ്ങും. ദിവസവും ഒന്നര മണിക്കൂറാണ് പരിശീലനം. കഴിഞ്ഞ മത്സരത്തിന് അവള്‍ക്ക് ചെലവായത് 937 ഡോളറാണ്. 270 ഡോളറിനും 796 ഡോളറിനും മധ്യേ ഓരോ മത്സരത്തിനും ചെലവുവരും.