മുംബൈ: ഓഹരി വിപണി റെക്കൊഡ് നോട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം 134 പോയ്ന്റ് ഉയര്‍ന്ന് 30,077ലെത്തി. നിഫ്റ്റി 38 പോയ്ന്റ് ഉയര്‍ന്ന് 9,344ലും എത്തി. ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്സ് 30,000 കടന്നത്. നിഫ്റ്റിയും 9350 കടന്നു.
അതിനിടയില്‍ യുഎസ് ഡോളര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ എത്തി. തുടര്‍ച്ചയായ ഡോളറിന്റെ ഇടിവില്‍ ഇന്ന് 63.97ല്‍ എത്തി.
ആഗോള വിപണിയില്‍ ശക്തമായതിനെത്തുടര്‍ന്ന് കയറ്റുമതിയിലും കോര്‍പ്പറേറ്റുകളും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതുമാണ് രൂപയുടെ മൂല്യം ഉയരുന്നതിന് കാരണമായി
മുംബൈ സ്റ്റോക്ക് എക്സ ചേഞ്ചിലെ 1,202 കമ്പനികളുടെ ഓഹരികളും നേട്ടത്തിലും 483 ഓഹരികള്‍ മാത്രം നഷ്ടത്തിലുമാണുള്ളത്.
ഐഐഎഫ്എല്‍ ഹോള്ഡിങ്ങസ്, ഓറിയന്റല്‍ ബാങ്ക്, ഇന്ത്യ സിമന്‍സ് ലിമിറ്റഡ്, ആന്ധ്ര ബാങ്ക്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവ ലാഭത്തിലും ഇക്ലാര്സ് സര്‍വീസ്, റെലിഗെയര്‍ എന്റര്‍പ്രൈസസ്, ഭാരതി ഇഫ്രാടെല്‍, ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവ നഷ്ടത്തിലാണ്.






