
മുംബൈ: റഷ്യ-യുക്രൈന് ചര്‍ച്ചയില്‍ പുരോഗതിയില്ലാതായത് ഓഹരി വിപണിയെ ബാധിച്ചു. അഞ്ചുദിവസത്തെ നേട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ 1,302 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്സിലുണ്ടായത്. ഒടുവില്‍ 709 പോയന്റ് നഷ്ടത്തില്‍ 55,777ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 208 പോയന്റ് താഴ്ന്ന് 16,663ലുമെത്തി.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഉള്‍പ്പടെയുള്ള മെറ്റല്‍ ഓഹരികള്‍ 3-5ശതമാനം നഷ്ടംനേരിട്ടു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ 4.7ശതമാനവും താഴ്ന്നു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ 4.7ശതമാനവും താഴ്ന്നു.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ശ്രീ സിമെന്റ്സ്, സിപ്ല, യുപിഎല്‍, മാരുതി സുസുകി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ 1-3.7ശതമാനത്തിലധികം ഇടിഞ്ഞു. ഓയില്‍ ആന്‍ഡ് ഗ്യാസ് 2.7ശതമാനവും ഐടി 2.4ശതമാനവും നഷ്ടംനേരിട്ടു. ഓട്ടോ, എഫ്എംസിജി സൂചികകള്‍ 0.4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.68ശതമാനവും സ്മോള്‍ ക്യാപ് 0.88ശതമാനവും ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.






