
മുംബൈ: വിപണി ഉണര്‍ന്നു കഴിഞ്ഞ ദിവസത്തെ നഷ്ടങ്ങള്‍ മുഴുവന്‍ തിരിച്ചുപിടിച്ചു. നിഫ്റ്റി 17,350 കടന്നു. യുക്രൈയില്‍ -റഷ്യ സംഘര്‍ഷത്തില്‍ അയവു വന്ന് ഏഷ്യന്‍ യൂറോപ്യന്‍ സൂചികകളില്‍ മികച്ച നേട്ടമുണ്ടാകും.
സെന്‍സെക്സ് 1,736.21 പോയന്റ് ഉയര്‍ന്ന് 58,142.05ലും നിഫ്റ്റി 509.70 പോയന്റ് നേട്ടത്തില്‍ 17,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അസംസ്‌കൃത എണ്ണവില ബാരലിന് മൂന്നുഡോളറോളം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. അതേസമയം, രാജ്യത്തെ പണപ്പെരുപ്പ സൂചിക ആറു ശതമാനത്തിനുമുകളിലെത്തിയത് ഭീഷണിയുയര്‍ത്തുന്നുണ്ട്.
ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ശ്രീ സിമെന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
ഓട്ടോ, ബാങ്ക്, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ്, പൊതുമേഖല ബാങ്ക്, ഐടി, എഫ്എംസിജി സൂചികകള്‍ 2-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികള്‍ രണ്ടുശതമാനംവീതം നേട്ടമുണ്ടാക്കി.






