
ലക്സസിന്റെ ഹൈബ്രിഡ് എസ്യുവി സ്വന്തമാക്കി യുവ നടന് ബാലു വര്‍ഗീസ്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിതരണക്കാരായ റോഡ് വേയ്സില്‍ നിന്നാണ് നടന് ലെക്സസ് എന്‍എക്സ് 300 എച്ച് സ്വന്തമാക്കിയത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയാണ് താരം വാഹനം ഏറ്റുവാങ്ങിയത്.
ലെക്സസ് എന്‍.എക്സ്.300 എച്ച് എന്ന ഹൈബ്രിഡ് എസ്.യു.വിയാണ് ബാലു വര്‍ഗീസ് വാങ്ങിയിരിക്കുന്നത്്. 2021-ല്‍ എന്‍.എക്സ് 350 എച്ച എന്ന പുതിയ മോഡല്‍ ലെക്സസ് എത്തിച്ചതിന് പിന്നാലെ ഈ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതേസമയം നടന് സ്വന്തമാക്കിയ ഈ വാഹനം ഏത് വര്‍ഷം നിര്‍മിച്ചതാണെന്നും വിലയും ഉള്‍പ്പെടെയുളള വിവരങ്ങള്‍ വ്യക്തമല്ല.
ആഡംബരവും കരുത്തും ഒരുപോലെ ചേര്‍ന്ന വാഹനമാണിത്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് വാഹനത്തിലുളളത്. 194 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വേണ്ടത് വെറും 9.2 സെക്കന്‍ഡ് മാത്രം. ഏകദേശം 63 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.






