
മുംബൈ : ചികിത്സയിലൂടെ ഭാരം കുറയുന്നുണ്ട് എന്ന തരത്തില്‍ ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നത് കള്ളമാണെന്ന സഹോദരിയുടെ ഗുരുതര ആരോപണത്തില്‍ പ്രതിഷേധിച്ച് ഇമാന് അഹമ്മദിന്റെ ചികിത്സയില്‍ നിന്നും 12 ഡോക്ടമാര്‍ കൂടി പിന്മാറി. അപര്‍ണ് ഗോവില്‍ ഭാസ്കര്‍ എന്ന ഡോക്ടര്‍ കഴഞ്ഞ ദിവസം പിന്മാറിയതിന് പിന്നാലെയാണ് ഇമാനെ ചികിത്സിക്കില്ലെന്ന് വ്യക്തമാക്കിയുള്ള രാജിക്കത്ത് 12 ഡോക്ടര്‍മാര്‍ കൂടി ആശുപത്രി അധികൃതര്‍ക്ക് കൈമാറിയത്.
ഇമാമിന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ തങ്ങളോട് കള്ളം പറയുകയാണെന്നും സഹോദരി സൈമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇമാമിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ഡോക്ടര്‍മാര്‍ തങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ആയിരുന്നു സൈമയുടെ ആരോപണം.
അതേസമയം, ഇമാമിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും സഹോദരിയെ തിരികെ കൊണ്ടുപോകാന്‍ കഴിയില്ല എന്നതു കൊണ്ടാണ് സൈമ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സാമ്പത്തിക പ്രശ്നമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഡോക്ടര്‍ പറഞ്ഞു.
ഇമാന് നല്കുന്ന ചികിത്സ ഫലം കാണുന്നുണ്ടെന്ന് വ്യക്തമാക്കി ഡോക്ടര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മൂന്ന് മാസം കൊണ്ട് ഇമാന്റെ ഭാരം 250 കിലോ കുറഞ്ഞതായി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ അവ്യക്തമായെങ്കിലും ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് ഇമാന് മറുപടി നല്‍കുന്നതും വിഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതൊക്കെ കള്ളമാണ് എന്നായിരുന്നു സഹോദരി സൈമയുടെ ആരോപണം.






