ന്യൂഡല്‍ഹി: നൂറുവയസ്സിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള്‍ നേര്‍ന്നത്.
മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിവസത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിവസത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
നേരത്തെ തന്നെ സന്ദര്‍ശിച്ച മെത്രാപ്പൊലിത്തയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ കൈയ്യില്‍ മുറുക്കെ പിടിച്ച് നടക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കു വച്ചത്.

Comments