
കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാക്കിസ്താന് 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. തൊഴിലാളികളില്‍ നിന്നും അഞ്ച് ബോട്ടുകളും പാക്കിസ്താന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ഡോക്സ് പോലീസിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
പാക്കിസ്താന് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഏപ്രില്‍ ഒന്‍പതിന് പാക്കിസ്താന് 42 മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ നിന്നും ആറ് ബോട്ടുകളും അന്ന് പാക്കിസ്താന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.






