മുംബൈ: രണ്ട് ദിവസത്തെ റെക്കൊര്‍ഡ് നോട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം 120.30 പോയ്ന്റ് ഉയര്‍ന്ന് 29,909ലെത്തി. നിഫ്റ്റി 42.30 പോയ്ന്റ് ഉയര്‍ന്ന് 9,299ലും എത്തി.
മുംബൈ സ്റ്റോക്ക് എക്സ ചേഞ്ചിലെ 1,059 കമ്പനികളുടെ ഓഹരികളും നേട്ടത്തിലും 887 ഓഹരികള്‍ മാത്രം നഷ്ടത്തിലുമാണുള്ളത്.
ഐഎഫ്സിഎല് ലിമിറ്റഡ്, ജിന്‍ഡല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, വെന്ഡറ്റാ, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡ്ബ്യു സ്റ്റീല്‍ എന്നിവ ലാഭത്തിലും ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോപ്പര്‍ട്ടീസ്, ഐറ്റിസി ലിമിറ്റഡ്, ഡിഎല്‍എഫ് ലിമിറ്റഡ്, എചിഡിഎല് എന്നിവ നഷ്ടത്തിലാണ്.
ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ചയും അനുഭവപ്പെട്ടു. ഇന്നത്തെ വില നിലവാരം അനുസരിച്ച് 64.21 രൂപയാണ് വില.






