തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുന്നു. വിധി പുനഃപരിശോധിക്കാനുള്ള സാധ്യത തേടി സര്‍ക്കാര്‍ നിയമോപദേശം തേടുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയില്‍ നിന്നാണ് നിയമോപദേശം തേടുക. ഡി.ജി.പിയായി ലോക്നാഥ് ബെഹ്റയെ നിയമനവും ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയതും ചര്‍ച്ചയാകും.
സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും പുനര്‍നിയമനത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് വന്നിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇത് പാലിക്കാന്‍ തയ്യാറായിട്ടില്ല. ഡി.ജി.പിയായ ലോക്നാഥ് ബെഹ്റയെ നിയമിച്ച ഉത്തരവും റദ്ദാക്കിയിരുന്നു. ഇതു കണക്കിലെടുക്കാതെ ബെഹ്റ ഇപ്പോഴും പോലീസ് ആസ്ഥാനത്ത് ചുമതല വഹിക്കുന്നുണ്ട്.
അതിനിടെ സെന്‍കുമാറിന് അനുകൂലമായ കോടതി വിധിയുടെ പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചു. ജൂണ്‍ 30ന് സെന്‍കുമാര്‍ വിരമിക്കാനിരിക്കേയാണ് സര്‍ക്കര്‍ പുനര്‍നിയമനം വച്ചുതാമസിപ്പിക്കുന്നത്. സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കരുതെന്ന് നിയമസെക്രട്ടറി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ തൃപ്തരാകാതെയാണ് സര്‍ക്കാര്‍ ഹരീഷ് സാല്‍വേയെ ആശ്രയിച്ചത്.

Comments