
മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ നിന്നും പിന്നോട്ടില്ലെന്നുറപ്പിച്ച് ഇടുക്കി സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്.വിവാദങ്ങള്‍ നേരിട്ടാലും തുടര്‍നടപടികളുമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ നല്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും സമരം ഉണ്ടാകുന്നതൊന്നും ഒഴിപ്പിക്കലിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും റവന്യൂവകുപ്പിന്റെയും പിന്തുണ ഇക്കാര്യത്തില്‍ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് കേരളമെന്നും എല്ലാ കാലത്തും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






