കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നടത്തിയ നാടകത്തില്‍ തട്ടി ഇടതുപക്ഷത്തും യുഡിഎഫിലും വന്‍ പ്രതിഷേധം ഉയരുന്നു. കേരളാകോണ്‍ഗ്രസിനെ സിപിഎം പിന്തുണച്ചതിനെതിരേ സിപിഐ രംഗത്ത് വന്നപ്പോള്‍ കേരളാകോണ്‍ഗ്രസിനോട് കോണ്‍ഗ്രസിനും മറ്റ് യുഡിഎഫ് കക്ഷികള്‍ക്കും കലിപ്പടങ്ങുന്നില്ല.
സിപിഐയുടെ മുഖപത്രമായ ജനയുഗം മാണി കൂട്ടുകെട്ടിനെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. മറുവശത്ത് കേരളാകോണ്‍ഗ്രസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും രംഗത്ത് വന്നു. സംസ്ഥാന രാഷ്ര്ടീയത്തില്‍ അഴിമതി സ്ഥാപനവല്ക്കരിച്ചയാളാണ് മാണിയെന്നും കേരളാകോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് അധാര്‍മ്മികതയും അവസരവാദവുമാണെന്ന് ജനയുഗം പറഞ്ഞപ്പോള്‍ മാണിയൂടെ യാത്ര നരകത്തിലേക്കെന്നായിരുന്നു വീക്ഷണത്തിന്റെ പ്രസ്താവ്യം.
കഴിഞ്ഞ ദിവസം നടന്ന രാഷ്ര്ടീയ അട്ടിമറി ഏറ്റവും മിതമായ ഭാഷയില്‍ ജനാധിപത്യ കേരളം അവിശ്വസനീയതയോടെയാണ് ശ്രവിച്ചതെന്നും കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സിപിഐ(എം) അംഗങ്ങള്‍ നല്കിയ വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജനങ്ങള്‍ അവസരവാദമെന്ന് വിലയിരുത്തും. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടേയും അധാര്‍മ്മികതയുടേയും മുഖമുദ്രയായ കെഎം മാണിയുമായുള്ള കൂട്ടുകെട്ട് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് അധികാരത്തിലെത്തിച്ച സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ര്ടീയ അധാര്‍മികതയും അവസരവാദവുമായെ വിലയിരുത്താനാവു എന്നു പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ അധാര്‍മികവും അഴിമതി നിറഞ്ഞതുമായ ഭരണവൈകൃതത്തില് മനം മടുത്ത ജനങ്ങളാണ് അവരെ അധികാരത്തില്‍ നിന്നും പുറത്താക്കിയത്. യുഡിഎഫ് ഭരണത്തിന്റെ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭയ്ക്കകത്തും പുറത്തും ഏറ്റവും കഠിനമായി എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നേതാവും പാര്‍ട്ടിയും കെ എം മാണിയെപ്പോലെയും കേരള കോണ്‍ഗ്രസിനെപ്പോലെയും മറ്റൊന്നില്ലെന്നും പറഞ്ഞു.
മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം കേരള ജനതയുടെ മനസില്‍ ഇന്നും സജീവമായി നിലനില്ക്കുന്നു എന്നും പറയുന്നു. രാഷ്ട്രീയ സദാചാരമില്ലാത്ത നടപടിയെന്നാണ് മാണിയെ വീക്ഷണം വിമര്‍ശിച്ചത്. അധികാരമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എല്‍ഡിഎഫുമായി ബന്ധപ്പെടുത്തുന്നത്. ജോസ് കെ മാണി ഇനി ലോക്സഭ കാണണമെങ്കില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകണം അതാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് പ്രവേശത്തിന്റെ കാരണം. എന്നാല്‍ കനാനിലേക്കുള്ള യാത്ര നരകത്തിലേക്ക് എത്തിച്ചേരുമെന്നു ഭയപ്പെടുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ടെന്നും വീക്ഷണം പറയുന്നു.

Comments