
ഇരട്ടക്കൊലപാതകത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന അമേരിക്കന്‍ ഫുട്ബോള്‍ ലീഗ് താരം ജയിലില്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത് സെല്ലില്‍ രക്തം കൊണ്ട് ബൈബിള്‍ വാക്യം എഴുതിയ ശേഷം. ബൈബിളിലെ യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിലെ 16 ാം വാക്യമെന്ന കൃത്യ സൂചന സെല്ലിലെ ഭിത്തിയില്‍ രക്തം കൊണ്ടു രേഖപ്പെടുത്തുകയും സെല്ലില്‍ സൂക്ഷിച്ചിരുന്ന ബൈബിളില്‍ രക്തം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
കേസില്‍ കുറ്റവിമുക്തനാക്കി മോചനം കാത്തിരിക്കെ അഞ്ചാം ദിവസമായിരുന്നു ആത്മഹത്യ. ഇയാളുടെ വലതു കൈയ്യിലെ നടുവിരലിലും കാലിന്റെ പാദങ്ങളിലും വലിയ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സെല്ലിലെ ഭിത്തിയില്‍ രക്തം കൊണ്ട് വരച്ച ചിത്രങ്ങളും മൂന്ന് കത്തുകളും പോലീസ് കണ്ടെത്തി. സെല്ലില്‍ നിന്നും കിട്ടിയ കത്തുകള്‍ എഴുതിയത് ഇയാള്‍ തന്നെയാണെന്ന് കൈപ്പട വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം മകള്‍ അവില്ലേയ്ക്കും മറ്റൊന്ന് ഭാവി വധു ഷയാന്നാ ജംങ്കിസിനുമായിരുന്നു. മറ്റൊന്ന് മോഷണത്തിന് ശിക്ഷ അനുഭവിക്കുന്ന കെയ്ല്‍ കെന്നഡിക്കും ഉള്ളതായിരുന്നു.
ജയില്‍ സെല്ലില്‍ 'ജോണ്‍ 3:16 ' എന്ന് കുറിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടില്ല. തന്റെ സെല്ലിന്റെ ജനാല ഒരു ഷീറ്റ് കൊണ്ടു ഇയാള്‍ നേരത്തേ തന്നെ മറച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ എന്തോ അസാധാരണ കാര്യം നടക്കുന്നതായി പോലീസ് സംശയിച്ചിരുന്നു. ഏപ്രില്‍ 19 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് സ്വന്തം സെല്ലില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂര്‍ണ്ണ നഗ്നമായ അവസ്ഥയിലാണ് മൃതദേഹം.
2012 ലെ ഇരട്ടക്കൊലപാതക കേസില്‍ കുറ്റവിമുക്തനാക്കി മോചനം കാത്തിരിക്കെ അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ തടാന്‍ ഓഫീസര്‍മാര്‍ സെല്ലിലേക്ക് അനാവശ്യമായി കടന്നു കയറാതിരിക്കാന്‍ വാതില്‍ ഒരു കാര്‍ഡ്ബോര്‍ഡ് വെച്ച് ജാമാക്കിയിരുന്നു. ഇതിന് പുറമേ സെല്ലില്‍ കയറുന്നയാള്‍ തെന്നിവീഴാന്‍ നിലത്ത് ഷാമ്പൂ തേച്ചിരുന്നു. 2012 ലെ ഒരു ഇരട്ട കൊലപാതകം മുന്‍ നിര്‍ത്തി 2013 ലാണ് 27 കാരന് കോടതി തടവുശിക്ഷ വിധിച്ചത്.






