
ചേര്‍ത്തല: ഹോര്‍ത്തൂസ് മലബാറിക്കൂസ് ഗ്രന്ഥത്തിന്റെ രചനയില്‍ പങ്കാളിയായ ഇട്ടി അച്യുതന്റെ ജന്മഗൃഹം കാലപ്പഴക്കത്താല്‍ നിലംപൊത്തി. 350 വര്‍ഷത്തോളം പഴക്കമുള്ള വീടാണ് മേല്‍ക്കൂര ദ്രവിച്ചു കഴിഞ്ഞദിവസം രാത്രി തകര്‍ന്നത്. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് കുടകുത്താംപറമ്പ് വീട് ജീര്‍ണാവസ്ഥയിലായിരുന്നു.
െവെദ്യരുടെ പിന്തലമുറക്കാരനായ സോമനും കുടുംബവുമാണ് താമസിക്കുന്നത്. െവെദ്യര് ഉപയോഗിച്ചിരുന്ന നാരായം, കരണ്ടി കോല്, താളിയോല പെട്ടി, ഇടിയന് കല്ല് തുടങ്ങിയവ ഇപ്പോഴും ഇവിടെ സൂക്ഷിക്കുന്നുണ്ട്. കൊച്ചി രാജാവ് നല്കിയ വീരാളിപ്പട്ടും വളയും ഇവിടെയുണ്ട്.
െവെദ്യരുടെ ജന്മഗൃഹം ഏറ്റെടുക്കുന്നതിന് നേരത്തെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമെന്ന ധാരണയിലാണ് പഴയ വീട് പൊളിക്കാതിരുന്നതെന്ന് സോമന് പറഞ്ഞു. ഇതിനോടു ചേര്‍ന്ന് നിര്‍മിച്ച മറ്റൊരു വീട്ടിലാണ് സോമനും കുടുംബവും താമസിക്കുന്നത്.
അറയും നിരയുമുള്ള ഓടിട്ട പഴയ വീടിന്റെ അറയില്‍ ഓട്ട് ഉരുളികളും ഭരണികളും മറ്റുമുണ്ട്. െവെദ്യരുടെ ജന്മഗൃഹത്തില്‍ നിന്ന് അരകിലോമീറ്ററോളം അകലെയാണ് കുര്യാല(അസ്ഥിത്തറ) സ്ഥിതി ചെയ്യുന്നത്. െവെദ്യരുടെ കുര്യാല ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുത്തു സംരക്ഷിക്കാന്‍ ആറ് വര്‍ഷത്തോളം മുമ്പ് റവന്യു വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പാതി വഴിയില്‍ നിലച്ചു. കടക്കരപ്പള്ളി ഗവ. എല്‍പി സ്കൂളിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കുര്യാല സംരക്ഷിക്കുന്നത്.






