മുംബൈ: രണ്ട് ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം ആരംഭിച്ച ഓഹരി വിപണി നേരിയ നേട്ടം കാഴ്ചവച്ചു. വ്യാപാരം ആരഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 81 പോയ്ന്റ് ഉയര്‍ന്ന് 29,940ലെത്തി, നിഫ്റ്റി 28 പോയ്ന്റ് ഉയര്‍ന്ന് 9314ലുമെത്തി.
ബോംബെ സ്റ്റോക്ക എക്സചേഞ്ചിലെ 1,106 കമ്പനികള്‍ ലാഭത്തിലും 549 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, അംബുജ സിമിന്സ്, സെന്റല്‍ ബാങ്ക്, എച്ഡിഐഎല് എന്നിവ ലാഭത്തിലും ഗ്രേറ്റ് ഈസ്റ്റേണ്‍, അജന്ത ഫാര്‍മ്മ, ഗട്ടി ലിമിറ്റഡ്, ഫസ്റ്റ് സോഴ്സ് സൊലൂഷന് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.






