
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാരാമുള്ളയ്ക്കു സമീപം നിയന്ത്രണ രേഖയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. റാംപുര്‍ സെക്ടറില്‍ ചൊവ്വാഴ്ച രാത്രിയാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ അവര്‍ പിന്തിരിഞ്ഞുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ആരെങ്കിലും അതിര്‍ത്തി കടന്നിട്ടുണ്ടോ എന്നറിയാന്‍ മേഖലയില്‍ സൈന്യം പട്രോളിംഗ് നടത്തുന്നുണ്ട്.






