
തിരുവനന്തപുരം: മുന്നറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്ക് വായ്പ് അനുവദിച്ചതിനെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. റിസര്‍വ് ബാങ്കിന് ഇതു സംബന്ധിച്ച് കുമ്മനം പരതി നല്‍കുകയും ചെയ്തു. ബാങ്കിങ് ചട്ടങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കും വിരുദ്ധമായാണ് വായ്പ് അനുവദിച്ചതെന്നും അദ്ദേഹം പരാതിയില്‍ ആരോപിക്കുന്നു.
വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കോടിക്കണക്കിന് രൂപ മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് വായ്പ നല്‍കിയത്. ഇതുകൊണ്ടു തന്നെ ഖജനാവിന് നഷ്ടമായിരിക്കുന്നത് കോടിക്കണക്കിന് രൂപയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഉള്ള ബാങ്ക് ജീവനക്കാരുടെയും രാഷ്ട്രീയ-റിസോര്‍ട്ട് മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ കുമ്മനം ഉന്നയിക്കുന്നു.






