തിരുവനന്തപുരം : പോലീസ് സ്റ്റേഷന് തിരിച്ചറിയാനായി എന്തിനാണ് ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കുന്നതെന്നും അങ്ങനെയെങ്കില്‍ ആദ്യം ഒരേ പെയിന്റ് അടിക്കേണ്ടത് റേഷന്‍ കടകള്ക്കല്ലേയെന്നും കോടതി. ഒരേ കമ്പനിയുടെ ഒരേ നിറത്തിലുള്ള പെയിന്റ് എല്ലാ പോലീസ് സ്റ്റേഷനിലും അടിക്കണമെന്ന ഉത്തരവിന്റെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരായുള്ള ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.
കഴിഞ്ഞ മാസം 26നാണ് ഡിജിപിയായിരുന്ന ബെഹ്റ ഒരു കമ്പനിയുടെ പെയിന്റ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന ഉത്തരവിറക്കിയത്. വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ലോക്നാഥ് ബെഹ്യോട് ഈ മാസം ഇരുപതിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷന്, സി.ഐ, ഡി.വൈ.എസ്.പി ഓഫീസ് എന്നിവടങ്ങളില്‍ ഓരേ കളര്‍ നല്‍കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉത്തരവ് പ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലടക്കം ഇത് നടപ്പാക്കുകയും ചെയ്തിരുന്നു.

Comments