
തന്റെ ടോപ്പ് ലെസ് ചിത്രങ്ങളെ വിമര്ശിക്കുന്നാര്ക്ക് മറുപടിയുമായി പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ മകളും മോഡലുമായ പാരീസ് ജാക്സണ് രംഗത്ത്. പരിഹാസങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നല്ലതോതില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും ജാക്സണ് പറഞ്ഞു. എന്നാലും താന്‍ നഗ്നതയെ ആഘോഷിക്കുമെന്നും താരം തന്റെ നയം വ്യക്തമാക്കി.
നഗ്നത സൗന്ദര്യമാണെന്നും വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നായിരുന്നു താരത്തിന്റെ അഭിപ്രായം. എന്റെ ശരീരം എന്റെ സ്വാതന്ത്രമാണെന്നും നഗ്നതയെ ലൈംഗികമായി മാത്രം ബന്ധിപ്പിക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി. വിവസ്ത്രയായിരിക്കുമ്പോഴാണ് താന്‍ സൗന്ദര്യം തിരിച്ചറിയുന്നതെന്നും പ്രകൃതിയുമായി ഏറ്റവും അടുക്കുന്നതും ആ സമയത്ത് തിരിച്ചറിയുന്നതെന്നും താരം പറഞ്ഞു.
നഗ്നമായ പാദങ്ങള്‍കൊണ്ട് ഭൂമിയെ തൊടുമ്പോള്‍ ലഭിക്കുന്ന സൂഖം, ശരീരത്തില്‍ സൂര്യ രശ്മികള്‍ നേരിട്ട് പതിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം തനിക്കതെല്ലാം അനുഭവിച്ചറിയണം എന്നായിരുന്നു താരത്തിന്റെ പ്രതികരണം. തന്റൈ വഴി ഇതാണെന്നും തന്നെ പിന്തുടരാന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും താരം വ്യക്തമാക്കി.






