കൊച്ചി: കൗമാരപ്രായത്തില്‍ തന്നെ ലോകവേദികളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തെരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്.
ദി മാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരത്തില്‍, ജയ്പൂരില്‍ നടന്ന ദേശീയ ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 52 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഈ നിയമവിദ്യാര്‍ഥിനി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്. വരുന്ന നവംബറില്‍ പോര്‍ട്ടോ റിക്കോയില്‍ അരങ്ങേറുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. തമിഴ്നാടിന്റെ വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിന്റെ അനുശ്രീ സതാവ്ലേക്കര്‍ രണ്ടാം റണ്ണറപ്പായും (മിസ് ഇന്റര്‍നാഷണല്‍ ഇന്ത്യ 2026) തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന് ഇരട്ടി മധുരം നല്‍കിക്കൊണ്ട്, നടിയും മോഡലുമായ അര്‍ച്ചന രവി ഇത്തവണത്തെ ബെസ്റ്റ് മിസ് യൂണിവേഴ്സ് സ്റ്റേറ്റ് ഡയറക്ടര്‍- കേരള പുരസ്കാരത്തിന് അര്‍ഹയായി. 17-ാം വയസില്‍ മിസ് ടീന്‍ ദിവ 2024 പട്ടം സ്വന്തമാക്കി തുടക്കമിട്ട കിരീടനേട്ടങ്ങളുടെ തുടര്‍ച്ചയാണ് കെസിയയുടെ ഈ കുതിപ്പ്. 2025-ല്‍ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ് ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യക്കായി മത്സരിച്ച് ഒന്നാം റണ്ണറപ്പ് പദവി കരസ്ഥമാക്കി. അടുത്തിടെ അര്‍ച്ചന രവിയുടെ നേതൃത്വത്തില്‍ നടന്ന മിസ് യൂണിവേഴ്സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറിയാണ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.
മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ നിലവില്‍ ബംഗളൂരുവില്‍ നിയമപഠനം നടത്തുകയാണ്.

Comments